ജല്ലിക്കെട്ടിന് അഭിനന്ദനവുമായി കങ്കണ റണാവത്ത്; ഇന്ത്യൻ സിനിമയെന്നാൽ വെറും നാല് സിനിമാകുടുംബങ്ങളല്ല

Kangana Ranaut Congratulates Team 'Jallikattu' As It Becomes India's Official Oscar Entry

93ാമത് ഓസ്കാർ അവാർഡിന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി  തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ജല്ലിക്കെട്ടിന് അഭിനന്ദനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ബോളിവുഡിലെ സിനിമാ മാഫിയയ്ക്കെതിരേ വിമർശനവുമായാണ് കങ്കണയുടെ ട്വീറ്റ്. വീടുകളില്‍ ഒളിച്ചിരിക്കുന്ന ബോളിവുഡ് മൂവി മാഫിയ സംഘം ജൂറിയെ ജോലി ചെയ്യാന്‍ അനുവദിച്ചുവെന്ന് നടി ട്വിറ്ററില്‍ കുറിച്ചു.

ബോളിവുഡിനെ ബുള്ളിദാവൂദ് എന്നായിരുന്നു കങ്കണ ട്വിറ്ററിൽ വിശേഷിപ്പിച്ചത്. ബുള്ളിദാവൂദ് സംഘത്തിനെതിരെ ഉയർത്തിയ വിമർശങ്ങൾക്കും വിചാരണകൾക്കും ഒടുവിൽ ഫലം കണ്ടു. ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാല് സിനിമാകുടുംബങ്ങളല്ല. ബോളിവുഡ് മൂവി മാഫിയ സംഘം വീടുകളില്‍ ഒളിച്ചിരിക്കുന്നതിനാൽ  ജൂറിക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാന്‍ കഴിഞ്ഞു. അഭിനന്ദനങ്ങള്‍ ടീം ജല്ലിക്കെട്ട്’, കങ്കണ കുറിച്ചു.

എന്നാൽ കങ്കണയുടെ അഭിപ്രായ പ്രകടനത്തിനെതിരെ വിമർശനങ്ങളും ശക്തമാണ്. ജല്ലിക്കെട്ടിന് ലഭിച്ച ഏറ്റവും മോശമായ അഭിനന്ദനമെന്നായിരുന്നു ചിലര്‍ കങ്കണയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. അക്കാദമി അവാർഡ്സിൻ്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിലാണ് ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ജല്ലിക്കെട്ടിന് എൻട്രി ലഭിച്ചത്. 

content highlights: Kangana Ranaut Congratulates Team ‘Jallikattu’ As It Becomes India’s Official Oscar Entry