പ്രായം കുറഞ്ഞവരിൽ ഓക്സ്ഫോർഡ് വാക്സിന് 90 ശതമാനം ഫലപ്രാപ്തി

Oxford Vaccine's 90% Efficacy In Covid Came In Younger Group

ഓക്സ്ഫോർഡ് സർവകലാശാലയും ആസ്ട്രസെനെകയും ചേർന്ന് നിർമിച്ച കൊവിഡ് വാക്സിൻ പരീക്ഷണത്തിൽ 90 ശതമാനം ഫലപ്രാപ്തി പ്രകടിപ്പിച്ചത് താരതമ്യേന പ്രായം കുറഞ്ഞവരിലെന്ന് റിപ്പോർട്ട്. ഒരു മാസത്തെ ഇടവേളകളിലായി ആദ്യ പകുതി ഡോസും പിന്നീട് മുഴുവൻ ബൂസ്റ്റർ ഡോസും നൽകിയപ്പോൾ ഫലപ്രാപ്തി 90 ശതമാനമാണെന്ന് കണ്ടത്തി. എന്നാൽ ഇത് നൽകിയത് 55 വയസിൽ താഴെയുള്ളവരുടെ ഗ്രൂപ്പിലായിരുന്നു.

55 വയസിന് മുകളിലുള്ളവർ ഉൾപ്പെട്ട ഗ്രൂപ്പിൽ ഒരു മാസം ഇടവിട്ട് രണ്ട് പൂർണ ഡോസ് നൽകിയപ്പോൾ 62 ശതമാനം മാത്രമായിരുന്നു ഫലപ്രാപ്തി. പ്രായം കുറഞ്ഞവരിൽ വാക്സിൻ കൂടുതൽ ഫലപ്രദമാകുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഫ്ലൂ വാക്സിൻ ഉൾപ്പെടെ ഇത്തരം പ്രവണതകൾ കാണിക്കാറുണ്ടെന്നും ഗവേഷകർ വ്യക്തമാക്കി. 

18നും 55നും ഇടയിൽ പ്രായമുള്ള 160 പേരിലും 56-69 വയസ്സിനിടയിലുള്ള 160 പേരിലും എഴുപതോ അതിനുമുകളിലുള്ള പ്രായമുള്ള 240 പേരിലുമാണ് ഓക്സ്ഫോർഡ് രണ്ടാം ഘട്ട പരീക്ഷണം നടത്തിയത്. ചിമ്പാന്‍സികളില്‍ കണ്ടുവരുന്ന കോമണ്‍കോള്‍ഡ് വൈറസിൻ്റെ നിര്‍വീര്യമാക്കിയ പതിപ്പില്‍ നിന്നു നിര്‍മിച്ച വാക്സിനാണ് ഓക്സ്ഫോർഡിൻ്റേത്. 

content highlights: Oxford Vaccine’s 90% Efficacy In Covid Came In Younger Group