നിവർ ചുഴലിക്കാറ്റിന് പിന്നാലെ പുതിയ ന്യൂനമർദത്തിന് സാധ്യതയെന്ന് റിപ്പോർട്ട്

possibility of new low pressure following hurricane Nivar

നിവർ ചുഴലിക്കാറ്റിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ന്യൂനമര്‍ദം നിവര്‍ ചുഴലിക്കാറ്റിൻ്റെ പാത പിന്തുടരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. നിവര്‍ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തില്‍ കന്യാകുമാരി, തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കര്‍ശന മുന്നറിയിപ്പുണ്ട്.

അതേസമയം ‘നിവര്‍’ ചുഴലിക്കാറ്റ് ദുര്‍ബലമാകുകയാണ്. അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ചുഴലികാറ്റ് കൊടുങ്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിവര്‍ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറന്‍ കര്‍ണാടകയിലേക്ക് നീങ്ങുകയാണ്. കര്‍ണാടകയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗളൂരു നഗരത്തില്‍ മഴ മുന്നറിയിപ്പുണ്ട്. തമിഴ്‌നാട്ടിലെ തീര പ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുന്നുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, വിളുപുരം എന്നിവിടങ്ങളില്‍ ഉണ്ടായ അപകടങ്ങളില്‍ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. 

content highlights: possibility of new low pressure following hurricane Nivar