നെറ്റ്ഫ്ലിക്സിൻ്റെ പുതിയ ആന്തോളജി ചിത്രം ‘പാവ കഥെെകൾ’ ടീസർ പുറത്തുവിട്ടു. സുധാ കൊങ്കര, വെട്രിമാരൻ, വിഗ്നേഷ് ശിവൻ, ഗൗതം മേനോന്‍ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസംബർ 18ന് ചിത്രം റിലീസ് ചെയ്യും. കാളിദാസ് ജയറാം, കൽക്കി, പ്രകാശ് രാജ്, സായ് പല്ലവി, ശാന്തനു ഭാഗ്യരാജ്, സിമ്രാൻ, ഹരി, ആദിത്യ ഭാസ്കർ, അഞ്ജലി, ഭവാനി തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്
ആർ.എസ്.വി.പി മൂവീസും ഫ്ലെെയിംഗ് യൂണികോൺ എൻ്റർടെയിൻമെൻ്റും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. പ്രണയം, അത്മാഭിമാനം, ബഹുമാനം തുടങ്ങിയ ബന്ധങ്ങളുടെ സങ്കീർണതകളാണ് നാല് സിനിമകളിലൂടെ പറയുന്നത്. നേരത്തെ ആമസോൺ പ്രെെമിന് വേണ്ടി പുത്തംപുതു കാലെെ എന്ന ആന്തോളജി ചിത്രം പുറത്തിറങ്ങിയിരുന്നു. മണിരത്നത്തിൻ്റെ നേതൃത്വത്തിൽ ഒമ്പത് സംവിധായകർ ഒന്നിക്കുന്ന നവരസയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
content highlights: ‘Paava Kadhaigal’ teaser: Netflix anthology to release on December 18