ബഹിരാകാശത്ത് ഇന്ത്യന്‍, റഷ്യന്‍ ഉപഗ്രഹങ്ങള്‍ നേര്‍ക്ക് നേര്‍; സാഹചര്യം നിരീക്ഷിച്ച് ഏജന്‍സികള്‍

ബെംഗളൂരു: ബഹിരാകാശത്ത് മീറ്ററുകള്‍ അകലെ മാത്രം ഇന്ത്യയുടെയും, റഷ്യയുടെയും വിദൂര സംവേദന ഉപഗ്രഹങ്ങള്‍ നേര്‍ക്ക് നേര്‍ കണ്ടെത്തിയതായി ബഹിരാകാശ ഏജന്‍സികള്‍. ഉപഗ്രഹങ്ങലുടെ നേര്‍ക്കു നേരുള്ള സ്ഥിതി അപകടകരമായതിനാല്‍ ഏജന്‌സികള്‍ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. റഷ്യന്‍ ബഹികാരാശ ഏന്‍ജിസായ റോസ്‌കോസ്മോസ് വെള്ളിയാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2018 ജനുവരിയില്‍ ഇന്ത്യ വിക്ഷേപിച്ച കാര്‍ട്ടോസാറ്റ് 2എഫ് ഉപഗ്രഹവും റഷ്യയുടെ കനോപാസ്-ഢ ഉപഗ്രഹവുമാണ് ഭൂമിയുടെ ഭ്രമണപഥത്തില്‍ മീറ്ററുകള്‍ മാത്രം അകലത്തില്‍ നേര്‍ക്കുനേര്‍ വന്നത്. കാര്‍ട്ടോസാറ്റ് 2എഫ് അപകടകരമായ രീതിയില്‍ കനോപാസിന് സമീപത്തേക്ക് വന്നടുക്കുകയാണെന്നാണ് റോസ്‌കോസ്മോസ് പറയുന്നത്. 224 മീറ്റര്‍ അകലത്തിലാണ് ഇന്ത്യയുടെ ഉപഗ്രഹമുള്ളതെന്നും റോസ്‌കോസ്മോസ് വ്യക്തമാക്കി.

കഴിഞ്ഞ നാല് ദിവസമായി ഉപഗ്രഹം നിരീക്ഷിക്കുന്നതായും റഷ്യന്‍ ഉപഗ്രഹത്തില്‍ നിന്ന് 420 മീറ്റര്‍ അകലെയാണിതെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കി. ഉപഗ്രഹങ്ങള്‍ തമ്മില്‍ 150 മീറ്റര്‍ അകലത്തില്‍ വന്നാല്‍ മാത്രമേ വിദഗ്ധ നടപടി എടുക്കേണ്ടതുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലൂടെ ഒരെപോലെ ഉപഗ്രഹങ്ങള്‍ കടന്നുപോകുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ അസാധാരണമല്ല. ഇരുരാജ്യങ്ങളിലെയും ബഹിരാകാശ ഏജന്‍സികള്‍ സാഹചര്യം ചര്‍ച്ച ചെയ്ത് ആശങ്ക പരിഹരിക്കുകയാണ് പതിവ്.

Content Highlight: Indian, Russian satellites just meters away in space