കങ്കണയുടെ ഒരു സിനിമപോലും കണ്ടിട്ടില്ല; ഹെെക്കോടതി വിധിയ്ക്ക് പിന്നാലെ മുംബെെ മേയർ

Mumbai Mayor's Derogatory Swipe At Kangana Ranaut After Court Ruling

നടി കങ്കണ റണാവത്തിൻ്റെ കെട്ടിടം പൊളിച്ചുമാറ്റിയതിന് പിന്നില്‍ പ്രതികാര നടപടിയല്ലെന്ന് മുംബൈ മേയര്‍ കിഷോരി പട്‌നേക്കര്‍. കെട്ടിടം പൊളിച്ചുമാറ്റിയത് നിയമലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിക്കാനുള്ള നഗരസഭയുടെ ഉത്തരവ് തെറ്റാമെന്നും അതിനെ പ്രതികാര നടപടിയായി മാത്രമെ കാണാൻ കഴിയുകയുള്ളു എന്നും മുംബെെ ഹെെക്കോടതി വിധി വന്നതിന് പിന്നാലെയാണ് മേയറുടെ പരാമർശം.

ഒഴിവാക്കാന്‍ പറ്റാത്തതുകൊണ്ടാണ് നടപടിയെടുത്തത്. വ്യക്തിപരമായി എനിക്കവരെ അറിയില്ല. സമയമില്ലാത്തതിനാല്‍ ഞാന്‍ അവരുടെ സിനിമ കണ്ടിട്ടില്ല, പട്‌നേക്കര്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ നിന്ന് മുംബൈയിലേക്കെത്തിയ ഒരു അഭിനേതാവ് മുംബൈയെ പാക് അധീന കശ്മീരെന്ന് വിശേഷിപ്പിച്ചപ്പോള്‍ എല്ലാവരും ആശ്ചര്യപ്പെട്ടു. പിന്നീട് അവർക്കെതിരെ നിരന്തരം പരാതികളുയർന്നു. കോടതിയെ ഒരു സർക്കസാക്കി മാറ്റാൻ ഇത്തരം വിലകുറഞ്ഞ ആളുകൾ ശ്രമിക്കുകയാണോ?. ഇത് തെറ്റാണ്. മേയർ പറഞ്ഞു. 

ബാന്ദ്രയിലെ പാലി ഹില്ലില്‍ പാര്‍പ്പിടകേന്ദ്രമെന്ന് പറഞ്ഞ് കങ്കണ വാങ്ങിയ കെട്ടിടത്തില്‍ നഗരസഭയുടെ അനുമതിയില്ലാതെ കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതികളും വരുത്തിയതിനെ തുടർന്നാണ് മുംബൈ നഗരസഭാധികൃതരുടെ നേതൃത്വത്തിൽ കെട്ടിടത്തിൻ്റെ ഒരു ഭാഗം പൊളിച്ചുനീക്കിയത്. ഇതിന് പിന്നാലെ കങ്കണ കോടതിയെ സമീപിക്കുകയായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിനെതിരായി താന്‍ നിരന്തരം വിമര്‍ശനം ഉന്നയിച്ചതിൻ്റെ പ്രതികാര നടപടിയായാണ് ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റിയതെന്നും അവര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സംഭവത്തിൽ മുംബെെ മുൻസിപ്പിൽ കോർപ്പറേഷന് കോടതി നോട്ടീസ് നല്‍കുകയും 2021 മാര്‍ച്ചിന് മുമ്പായി നഷ്ടപരിഹാരം കണക്കാക്കി റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു. 

content highlights: Mumbai Mayor’s Derogatory Swipe At Kangana Ranaut After Court Ruling