കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ നാളെ മുതൽ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നടപ്പിലാക്കും; എ.കെ ശശീന്ദ്രൻ

Arranging crew change system in KSRTC says A K Saseendran

കെഎസ്ആർടിസി ദീർഘദൂര ബസുകളിൽ നാളെ മുതൽ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നടപ്പിലാക്കുമെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രൻ. വെെറ്റില കെഎസ്ആർടിസി അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. തുടർച്ചയായുള്ള അപകടങ്ങളുടെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ ജോലിഭാരം കുറക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നടപ്പാക്കുന്നത്. ഇതിനായി ആവശ്യമായ സർക്കാർ ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബംഗളൂരുവിലേക്കും വടക്കൻ കേരളത്തിലേക്കുമുള്ള സർവീസുകളിലേക്കാണ് നാളെ മുതൽ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തുക. നേരത്തെ ദീർഘദൂര സർവീസുകളിൽ കണ്ടക്ടർ കം ഡ്രെെവർ സംവിധാനമാണ് ഉണ്ടായിരുന്നതെന്നും അത് പുനഃസ്ഥാപിക്കണമെന്നും ജീവനക്കാരും ആവശ്യപ്പെട്ടിരുന്നു. അതേസമയം  എറണാകുളത്ത് കെഎസ്ആർടിസി ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. മരണപ്പെട്ടയാളുടെ കുടുംബത്തിന് ഇൻഷുറൻസ് അഡ്വാൻസ് നൽകാൻ ആവശ്യപ്പെടും. 

content highlights: Arranging crew change system in KSRTC says A K Saseendran