ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ പുതിയ സെക്രട്ടറി ജനറലായി ഛാഡ് പൗരന്‍

റിയാദ്: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ പുതിയ സെക്രട്ടറി ജനറലായി സ്ഥാനമേറ്റ് ഛാഡ് പൗരന്‍ ഹുസൈന്‍ ഇബ്രാഹിം ത്വാഹ. 69കാരനായ ഹുസൈന്‍ ഇബ്രാഹീം ഛാഡിലെ അബ്ഷ നഗരത്തിലാണ് ജനിച്ചുവളര്‍ന്നത്. നിരവധിതവണ മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ അംബാസഡറായിട്ടുണ്ട്. നൈജീരിയന്‍ തലസ്ഥാനമായ നിയാമില്‍ നടന്ന യോഗത്തില്‍ ഹുസൈന്‍ ഇബ്രാഹിം സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു.

നിയാമില്‍ നടന്ന ഒഐസി അംഗരാജ്യ വിദേശകാര്യ മന്ത്രിമാരുടെ 47-ാമത് സെഷന്‍ യോഗത്തിലാണ് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പുതിയ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുത്തത്.

പുതിയ സെക്രട്ടറി ജനറലിനെ സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അഭിനന്ദിച്ചു. ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയട്ടെയെന്നും ആശംസിച്ചു.

Content Highlight: Hissein Brahim Taha elected Secretary-General of OIC