കർഷക പ്രക്ഷോഭം; നാളെ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര സർക്കാർ

Modi government invite farmers for talk

കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരുമായി നാളെ ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കർഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിൽ എത്തിയതോടെയാണ് ബിജെപി തിരക്കിട്ട് ഉന്നതതല യോഗം ചേർന്നത്. ചർച്ചക്കുള്ള വേദി ഉടൻ തീരുമാനിക്കും.

ബിജെപി അധ്യക്ഷൻ ജെപി നദ്ധയുടെ വസതിയിലായിരുന്നു ഉന്നത തല യോഗം ചേർന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമർ എന്നവരാണ് ചർച്ചയിൽ പങ്കെടുത്തത്. സമരം നീണ്ടു പോകുന്നത് ഡൽഹിയിൽ ഭക്ഷ്യ ക്ഷാമം നേരിടുമോ എന്ന ആശങ്കയാണ് സർക്കാരിന്.

ഡൽഹിയിലെ പ്രവേശന കവാടങ്ങൾ അടച്ചിട്ടാണ് കർഷകർ സമരം ചെയ്യാനൊരുങ്ങിയിരിക്കുന്നത്. നേരത്തെ ചർച്ചക്ക് വിളിക്കാൻ അമിത് ഷാ മുന്നോട്ട് വെച്ച ഉപാധികൾ തള്ളിയതിന് പിന്നാലെയാണ് ചർച്ചക്ക് സർക്കാർ തന്നെ ഇപ്പോൾ മുൻകൈ എടുക്കുന്നത്.

Content Highlights; Modi government invite farmers for talk