പരിശീലനപ്പറക്കലിനിടെ തകര്‍ന്നു വീണ മിഗ് 29-കെയുടെ ഭാഗങ്ങള്‍ കണ്ടെത്തി; പൈലറ്റിനെ കണ്ടെത്താനായില്ല

ന്യൂഡല്‍ഹി: പരിശീലന പറക്കലിനിടെ കഴിഞ്ഞ ദിവസം അറബിക്കടലില്‍ തകര്‍ന്ന് വീണ നാവിക സേന വിമാനം മിഗ് 29-കെയുടെ ഏതാനും ഭാഗങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍. ഒമ്പതു യുദ്ധക്കപ്പലുകളും 14 വിമാനങ്ങളുമുപയോഗിച്ചുള്ള തെരച്ചിലിലാണ് ഏതാനും ഭാഗങ്ങള്‍ കണ്ടെത്താനായത്. ടര്‍ബോ ചാര്‍ജര്‍, ഇന്ധന ടാങ്കര്‍, മറ്റു ചില ഭാഗങ്ങള്‍ എന്നിവയാണു കണ്ടെത്താനായത്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു വിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണത്. വിമാനത്തിലെ രണ്ട് പൈലറ്റുമാരില്‍ ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെടുകയും രണ്ടാമത്തെ ആളെ കാണാതാവുകയും ചെയ്തിരുന്നു. കാണാതായ പൈലറ്റിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ തകരുന്ന രണ്ടാമത്തെ യുദ്ധ വിമാനമാണ് മിഗി 29-കെ. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഗോവയില്‍ പതിവ് പരിശീലനത്തിനിടെ മറ്റൊരു മിഗ് 29 കെ വിമാനം തകര്‍ന്ന് വീണിരുന്നു. പൈലറ്റിനും മറ്റ് കൂടുതല്‍ വസ്തുക്കള്‍ക്കുമായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

Content Highlight: Parts of crashed MIG29-K aircraft found