ഭക്ഷണം പാകം ചെയ്യലും ഉറക്കവും ട്രാക്ടറുകളിൽ, കുളിക്കുന്നത് റോഡരുകിൽ; വനിതാ കർഷകരുടെ ഡൽഹിയിലെ പ്രതിഷേധം ഇങ്ങനെ

Sleeping in tractors, bathing by the roadside, women farmers say they’ve come prepared

കേന്ദ്ര സർക്കാരിൻ്റെ വിവാദ കാർഷിക നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരിൽ വനിത കർഷകരും ഒരുപാടുണ്ട്. നൂറ് കണക്കിന് വനിതാ കർഷകരാണ് കേന്ദ്രത്തിൻ്റെ കാർഷിക നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് ഡൽഹിലേക്ക് നടക്കുന്ന മാർച്ചിൽ അണിനിരന്നിട്ടുള്ളത്. പ്രതിഷേധം ആരംഭിച്ചതിൻ്റെ തുടക്കം മുതൽ ട്രാക്ടർ ട്രോളികളിലാണ് അവർ അന്തിയുറങ്ങുന്നത്. ‘ഞങ്ങളിൽ ചിലർ കട്ടിൽ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ എല്ലാവരും ഒറ്റക്കെട്ടായിരിക്കണം എന്നുള്ളതുകൊണ്ട് അതൊന്നും ഉപയോഗിച്ചില്ല. കുളിക്കാനും മറ്റു കാര്യങ്ങൾക്കുമായി പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന മിക്ക സ്ത്രീകളും അവരുടെ കുടംബത്തിൻ്റെ പ്രതിനിധികളാണ്’. വനിത കർഷക സംഘടന അംഗമായ അമർജീത് കൌർ പറയുന്നു

പകൽ സമയങ്ങളിൽ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വനിത കർഷകർ രാത്രിയിൽ ഭക്ഷണം തയ്യാറാക്കാൻ വേണ്ടി ട്രാക്ടറുകളിലേക്ക് മടങ്ങും. പ്രധാന പ്രതിഷേധ സ്ഥലത്തുനിന്ന് നാല് കിലോമീറ്റർ അകലെയാണ് ട്രാക്ടറുകൾ. ‘ഉച്ചകഴിഞ്ഞ് ഞങ്ങളുടെ നേതാക്കൾ പ്രസംഗങ്ങൾ നടത്തുകയും മുദ്രവാക്യം വിളിക്കുകയും ചെയ്യുന്നു. വെെകുന്നേരത്തോടെ ഞങ്ങൾ ഞങ്ങളുടെ ട്രാക്ടർ ട്രോളികളിലേക്ക് മടങ്ങുന്നു. അത് ഇപ്പോൾ ഞങ്ങളുടെ വീടാണ്’. അവർ പറയുന്നു.

ഇവർക്കൊപ്പം ചെറുപ്പക്കാരായ പുരുഷ കർഷകരും ഭക്ഷണം തയ്യാറാക്കാനായി സഹായിക്കാൻ എത്തും. 5-6 മാസത്തേക്കുള്ള ഭക്ഷണവസ്തുക്കളുമായാണ് എത്തിയിരിക്കുന്നത്. ഡൽഹിയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചപ്പോൾ ഓരോരുത്തരും ഓരോ വസ്തുക്കൾ സംഭാവന ചെയ്തു. റേഷൻ തീർന്നാൽ വീണ്ടും തിരിച്ചുപോയി കൊണ്ടുവരും. ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിയാൽ മാത്രമെ ഇവിടെ നിന്ന് തിരിച്ചുപോവുകയുള്ളു. വനിതാ കർഷകർ വ്യക്തമാക്കുന്നു. 

content highlights: Sleeping in tractors, bathing by the roadside, women farmers say they’ve come prepared