കേന്ദ്ര സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച് കർഷകർ. ഉപാധികളൊന്നുമില്ലാതെയാണ് സർക്കാർ ചർച്ചയ്ക്ക് വിളിച്ചതെന്നും അതിനാൽ പോകാൻ തയ്യാറാണെന്നും കർഷക നേതാവായ ബൽജീത് സിംഗ് മഹൽ അറിയിച്ചു. വിഗ്യാൻ സഭയിൽ വെച്ചാണ് യോഗം ചേരുന്നത്. കർഷക പ്രതിനിധികളായ 32 പേരും മറ്റ് മൂന്ന് പേരുമടക്കം 35 പേരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഇവർ ചർച്ചയ്ക്കായി സിംഗു അതിർത്തിയിൽ നിന്നും പുറപ്പെട്ടു.
കർഷക നിയമങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെടുമെന്നും താങ്ങുവിലയിൽ നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെടും. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ സമരം തുടരും. കർഷക സംഘടനകളുടെ ഭാരതീയ കിസാൻ യൂണിയൻ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.
മറ്റ് സംഘടനകളിലേയും പ്രതിനിധികളെ പങ്കെടുപ്പിക്കാമെന്ന് സർക്കാർ സമ്മതിച്ചതിന് പിന്നാലെയാണ് ചർച്ചയ്ക്കായി ഡൽഹി വിഗ്യാൻ ഭവനിലേക്ക് വരാൻ കർഷകർ തയ്യാറായത്. എല്ലാ സംഘടനാ നേതാക്കളേയും യോഗത്തിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ ഡൽഹിയിൽ പ്രതിഷേധിക്കാനാണ് തീരുമാനം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിൻ്റെ നേതൃത്വത്തിൽ ഇന്ന് വെെകിട്ട് മൂന്നിനാകും ചർച്ച നടത്തുക.
content highlights: Farmer unions accept the Centre’s offer to hold talks over farm laws