കേന്ദ്ര സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കില്ലെന്ന് കർഷകർ. രാജ്യത്തെ മുഴുവൻ കർഷക സംഘടനകളേയും ക്ഷണിക്കണമെന്നാണ് ആവശ്യം. നിലവിൽ 32 കർഷക സംഘടങ്ങളെ മാത്രമാണ് സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. 500 ൽ അധികം സംഘടങ്ങൾ പ്രതിഷേധിക്കുമ്പോൾ വെറും 32 പേരെ മാത്രം ചർച്ചയ്ക്ക് വിളിച്ചത് ശരിയായ നടപടിയല്ലെന്നാണ് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ ഓർഡിനേറ്റൻ കമ്മിറ്റി പറഞ്ഞത്.
നേരത്തെ ഡിസംബർ മൂന്നിനായിരുന്നു കർഷകരുമായി ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ കർഷക സമരം ശക്തിപ്പെടുന്ന സാഹചര്യത്തിൽ കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്ന് ചർച്ച നടത്താൻ തീരുമാനിച്ച വിവരം ഇന്നലെ രാത്രിയോടെ അറിയിക്കുകയായിരുന്നു. 3 മണിക്ക് ചർച്ചക്കായി കർഷക സംഘടന നേതാക്കളെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ക്ഷണിച്ചിരുന്നു.
സിംഗു തിക്രി, ഗാസിപൂർ അതിർത്തികൾ അടച്ചതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം അടിയന്തര യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കർഷകരുമായി ചർച്ച നടത്താനുള്ള തീരുമാനം ആകുന്നത്. ചർച്ച പരാജയപ്പെട്ടാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന് കർഷകർ വ്യക്തമാക്കിയിട്ടുണ്ട്.
content highlights: Protesting farmers say demands are non-negotiable