കൊവിഡ് വ്യാപനം രൂക്ഷം; ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് പാക്കിസ്താൻ

T20 World Cup 2021 can be shifted to UAE from India, claims Pakistan Cricket Board CEO Wasim Khan

2021 ടി-20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് പാക്കിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് പാക്കിസ്താൻ ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വെച്ചത്. ലോകകപ്പ് യുഎഇയിലേക്ക് മാറ്റണമെന്നാണ് പാക്ക് ക്രിക്കറ്റ് ബോർഡ് സിഇഒ വസീം ഖാൻ ആവശ്യപ്പെട്ടത്. ഐപിഎല്ലും ഇന്ത്യയിൽ വെച്ച് നടത്താമെന്നാണ് ബിസിസിഐ കണക്കു കൂട്ടുന്നത്. എന്നാൽ ഈ കാര്യത്തിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല. ഏപ്രിലോട് കൂടി ഒരു തീരുമാനം ആകുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വർഷം ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുക ശ്രിലങ്കയാണ്. 2022ൽ പാക്കിസ്താനായിരിക്കും ഏഷ്യാ കപ്പിന് വേദിയൊരുക്കുക. ഇത്തരം ലോക ഇവൻ്റുകളിൽ എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ഐസിസിക്കാണ്. വസീം ഖാൻ വ്യക്തമാക്കി. 2021 ടി-20 ലോകകപ്പിന് ഇന്ത്യ വേദിയാകുമ്പോൾ 2022ലെ ടി-20 ലോകകപ്പ് ഓസ്ട്രേലിയയിൽ നടക്കും. ഈ വർഷം നടക്കേണ്ടിയിരുന്ന ലോകകപ്പാണ് കൊവിഡ് വ്യാപനത്തെ തുടർന്ന് 2021ലേക്ക് മാറ്റിയത്.ഏകദിന ലോകകപ്പിൻ്റെ വേദിയും ഇന്ത്യയിലാണ്. 

content highlights: T20 World Cup 2021 can be shifted to UAE from India, claims Pakistan Cricket Board CEO Wasim Khan