പെട്ടിമുടി ദുരന്തം; വീട് നഷ്ടപെട്ടവർക്കായി കണ്ണൻ ദേവൻ നിർമിക്കുന്ന വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു

house prepared by Kannan devan for the victims of the Pettimudi disasters is in progress

പെട്ടിമുടി ദുരന്തത്തിൽ വീട് നഷ്ടപെട്ടവർക്കായി കണ്ണൻ ദേവൻ കമ്പനിയുടെ നേതൃത്വത്തിൽ നിർമിക്കുന്ന വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. ദുരന്തത്തിൽ അകപെട്ട എട്ട് പേർക്ക് ഒരു കോടി രൂപ മുടക്കിയാണ് അധികൃതർ വീടുകൾ നിർമ്മിച്ച് നൽകുന്നത്. ഭൂമിയുടെ ഘടനയനുസരിച്ച് തട്ടുകളായി തിരിച്ചാണ് കെട്ടിട നിർമ്മാണം പുരോഗമിക്കുന്നത്.

അഞ്ച് വീടുകളുടെ ചുറ്റുമതിൽ നിർമ്മാണം പൂർത്തിയാക്കി മേൽക്കൂര നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. ബാക്കിയുള്ള മൂന്ന് വീടുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. കുറ്റിയാർവാലിയിൽ സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്കായി മാറ്റിയിട്ടിരുന്ന 50 സെന്റ് ഭൂമിയാണ് ദുരന്തത്തിൽ അകപെട്ടവർക്ക് സർക്കാർ സൌജന്യമായി നൽകിയിട്ടുള്ളത്.

കെട്ടിട നിർമ്മാണത്തിനായി കണ്ണൻ ദേവൻ കമ്പനി ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തു. ഒരു മാസം പിന്നിട്ടപ്പോഴേക്കും നിർമ്മാണം മുക്കാൽ ഭാഗത്തോളം പൂർത്തിയായി കഴിഞ്ഞു. ഏകദേശം ഫെബ്രുവരിയോടെ നിർമ്മാണം പൂർത്തിയാക്കി തൊഴിലാളികൾക്ക് കൈമാറാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlights; house prepared by Kannan devan for the victims of the Pettimudi disasters is in progress