ബിൽക്കീസ് ദാദിയെ അധിക്ഷേപിച്ച് വ്യാജ പോസ്റ്റിട്ടു; കങ്കണ റണാവത്തിന് വക്കീൽ നോട്ടീസ്

Kangana Ranaut gets legal notice over ‘misidentifying’ Shaheen Bagh activist Bilkis Bano

ഷഹീൻബാഗ് സമരനായിക ബിൽക്കീസ് ദാദിയെ അധിക്ഷേപിച്ച് വ്യാജ പോസ്റ്റിട്ടതിന് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ വക്കീൽ നോട്ടീസ്. പഞ്ചാബിൽ നിന്നുള്ള അഭിഭാഷകൻ ഹക്രം സിങാണ് കങ്കണയ്ക്ക് നോട്ടീസയച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് കങ്കണ വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കണമെന്നും ഒരു സ്ത്രീയെ തെറ്റായി ചിത്രീകരിച്ച ട്വീറ്റിൽ മാപ്പ് പറയണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു. തങ്ങളുടെ ജീവൻ പണയം വെച്ച് അവകാശങ്ങൾക്കായി പോരാടുന്ന കർഷകരെ കങ്കണ പരിഹസിക്കുകയാണ് ചെയ്തതെന്നും അഭിഭാഷകൻ പറയുന്നു.

‘മൊഹിന്ദര്‍ കൗറിൻ്റെ ചിത്രം ബിൽക്കീസ് ബാനുവായി തെറ്റിദ്ധരിപ്പിച്ച് 100 രൂപയ്ക്ക് ഇവരെ സമരം നടത്താൻ ലഭിക്കുമെന്ന് പറഞ്ഞാണd കങ്കണ ട്വീറ്റ് ചെയ്തിരുന്നത്. എന്നാൽ കങ്കണ ട്വീറ്റിനൊപ്പം ചേർത്ത ചിത്രം ബിൽക്കീസ് ബാനുവിൻ്റെതല്ലായിരുന്നു. മൊഹിന്ദര്‍ കൗർ എന്ന സ്ത്രീയുടേതായിരുന്നു. സംഭവം വിവാദമായതോടെ ട്വീറ്റ് പിൻവലിച്ചെങ്കിലും കങ്കണയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നിരുന്നത്. ഭക്ഷണവും വസ്ത്രവും പോക്കറ്റ് മണിയും കൊടുത്താൽ ദിവസവേതനാടിസ്ഥാനത്തിൽ ദാദിയെ ലഭ്യമാണെന്നും ഇവർ പറഞ്ഞിരുന്നു. മാന്യമായ രീതിയിൽ പ്രതിഷേധം നടത്തുന്ന സ്ത്രീകളുടെ അന്തസ്സും പ്രതിച്ഛായയും ഇടിച്ചുതാഴ്ത്തുകയാണ് കങ്കണ ചെയ്തതെന്നും നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു. 

content highlights: Kangana Ranaut gets legal notice over ‘misidentifying’ Shaheen Bagh activist Bilkis Bano