അമ്പരപ്പിച്ച് കാളിദാസും സായ് പല്ലവിയും; പാവ കഥെെകൾ ട്രെയിലർ പുറത്ത്

‘Paava Kadhaigal’ trailer released

തമിഴ് അന്തോളജി ചിത്രം പാവ കഥെെകളുടെ ട്രെയിലർ പുറത്തുവിട്ടു. സുധ കൊങ്കര, വിഘ്നേഷ് ശിവൻ, ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ എന്നിവർ സംവിധാനം ചെയ്യുന്ന നാല് സിനിമകളാണ് പാവ കഥെെകൾ പറയുന്നത്. കാളിദാസ് ജയറാമും സായ് പല്ലവിയുമടക്കമുള്ള താരങ്ങളുടെ അമ്പരിപ്പിക്കുന്ന പ്രകടനം ട്രെയിലറിലൂടെ കാണാം. ബഹുമാനം, സ്റ്റേഹം, പാപം, അഭിമാനം തുടങ്ങി സങ്കീർണമായ മാനുഷിക ബന്ധങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നതെന്ന് ട്രെയിലറിലൂടെ വ്യക്തമാണ്. ഡിസംബർ 18ന് നെറ്റ്ഫ്ലിക്സിലൂടെ സിനിമ പ്രദർശനത്തിനെത്തും.

തങ്കം എന്ന് പേരിട്ടിരിക്കുന്ന സുധ കൊങ്കരയുടെ ചിത്രത്തിൽ കാളിദാസ് ജയറാമാണ് കേന്ദ്രകഥാപാത്രമായി വരുന്നത്. ലവ് പണ്ണ ഉട്രനും എന്നാണ് വിഘ്നേഷ് ശിവൻ ചിത്രത്തിൻ്റെ പേര്. അഞ്ചലിയും കൽക്കിയുമാണ് പ്രധാന കഥാപാത്രങ്ങൾ. വെട്രിമാരൻ ഒരുക്കുന്ന ഊർ ഇരവിൽ പ്രകാശ് രാജ്, സായ് പല്ലവി, ഹരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഗൗതം വാസുദേവ് മേനോൻ്റെ സിനിമയാണ് വാൻമകൾ. ചിത്രത്തിൽ ഗൗതം വാസുദേവ മേനോനും സിമ്രാനും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ബോളിവുഡിലെ മുൻനിര നിർമ്മാതാക്കളായ റോണി സ്ക്രൂവാലയുടെ ആർഎസ് വിപി മൂവിസാണ് പാവ കഥെെകൾ നിർമിക്കുന്നത്. 

content highlights: ‘Paava Kadhaigal’ trailer released