ട്വീറ്റിനെതിരെ പ്രതികരിച്ച വാമിഖയെ ബ്ലോക്ക് ചെയ്ത് കങ്കണ റണാവത്ത്; ബ്ലോക്ക് ചെയ്തതിന് സന്തോഷം അറിയിച്ച് നടി

Kangana Ranaut’s team blocks Wamiqa Gabbi on Twitter; the latter shares that she is glad

കങ്കണ റണാവത്തിനെതിരെ വിമർശനവുമായി രംഗത്തുവന്ന നടി വാമിഖ ഗബ്ബിയെ കങ്കണ ബ്ലോക്ക് ചെയ്തു. കങ്കണ നടത്തുന്ന വിദ്വേഷ, വ്യാജ പ്രചാരണങ്ങൾക്കെതിരെയായിരുന്നു വാമിഖ രംഗത്തുവന്നത്. പിന്നാലെ കങ്കണ വാമിഖയെ ബ്ലോക്ക് ചെയ്യുകയായിരുന്നു. 

ഷഹീൻബാഗ് ദാദി എന്നറിയപ്പെടുന്ന ബിൽക്കീസ് ബാനുവിനെ അധിക്ഷേപിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റിനെതിരെ വാമിഖ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഒരിക്കൽ കങ്കണയുടെ ആരാധികയായിരുന്നതിൽ താൻ ലജ്ജിക്കുന്നുവെന്ന് നടി പറഞ്ഞു. വെറുപ്പ് മാത്രം നിറഞ്ഞ ഒരു സ്ത്രീയായി കങ്കണ മാറിയതിൽ ദുഖിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. ഈ ട്വീറ്റിന് പിന്നാലെ കങ്കണ വാമിഖയെ ബ്ലോക്ക് ചെയ്യുകയായിരുന്നു. 

എന്നാൽ തന്നെ ബ്ലോക്ക് ചെയ്തതിൽ സന്തോഷമുണ്ടെന്ന് അറിയിച്ച് വാമിഖ രംഗത്തുവന്നു. ‘ബ്ലോക്ക് മാത്രമല്ലെ ചെയ്തുള്ളു എന്നോർത്ത് സന്തോഷം. മുമ്പ് മറ്റ് സ്ത്രീകളോട് പറഞ്ഞ പോലെയെങ്ങാനും എനിക്ക് മറുപടി തന്നിരുന്നുവെങ്കിൽ എൻ്റെ ഹൃദയം തകരുമായിരുന്നു. ഹൃദയത്തിൽ സ്റ്റേഹം നിറയാൻ ദെെവം നിങ്ങളെ അനുഗ്രഹിക്കട്ടെ. വാമിഖ ട്വീറ്റിൽ പറഞ്ഞു. 

content highlights: Kangana Ranaut’s team blocks Wamiqa Gabbi on Twitter; the latter shares that she is glad