തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് സെെദ്ധാന്തികനായിരുന്ന ഗോൾവാൾക്കറിൻ്റെ പേര് നൽകി കേന്ദ്രമന്ത്രി ഡോ. ഹർഷവർധൻ. ശ്രീ ഗുരുജി മാധവ സദാശിവ ഗോൾവാൾക്കർ നാഷണൽ സെൻ്റർ ഫോർ കോപ്ലക്സ് ഡിസീസ് ഇൻ കാൻസർ ആൻ്റ് വെെറൽ ഇൻഫെക്ഷൻ എന്നാകും ക്യാമ്പസ് അറിയപ്പെടുകയെന്ന് അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി സെൻ്ററിൻ്റെ ആറാമത് അന്താരാഷ്ട്ര ശാസ്ത്ര മേളയുടെ ആമുഖ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ക്യാമ്പസ് വലിയ രീതിയിലുള്ള വെെജ്ഞാനിക മുന്നേറ്റങ്ങൾക്കും കണ്ടെത്തലുകൾക്കും അടിത്തറയാകുമെന്നും ഇടത്തരം വൻകിട സാങ്കേതിക നൂതന കേന്ദ്രമായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു. മൂന്ന് ഘട്ടമായിട്ടായിരിക്കും എം എസ് ഗോൾവാൾക്കർ ക്യാമ്പസ് പ്രോജക്ട് പൂർത്തിയാക്കുക. മൂലകോശം മാറ്റിവെയ്ക്കൽ, ജീൻ തെറാപ്പി തുടങ്ങിയവയ്ക്ക് സൌകര്യങ്ങൾ ഒരുക്കും. പുതിയ സംരംഭകർക്കും നിക്ഷേപകർക്കും ബയോടെക്-ബയോഫാർമ കമ്പനികൾക്കും പുതിയ ക്യാമ്പസ് അവസരമൊരുക്കുമെന്നും ഹർഷവർധൻ പറഞ്ഞു.
രാജീവ് ഗാന്ധി ജയോടെക് സെൻ്ററിന് ഗോൾവാൾക്കറുടെ പേര് നൽകിയതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ആർഎസ്എസിൻ്റെ രണ്ടാമത്തെ സർസംഘചാലകായിരുന്നു ഗോൾവാൾക്കർ.
content highlights: Rajiv Gandhi Centre for Biotechnology’s 2nd Campus to Be Named After RSS Ideologue MS Golwalkar