പ്രതിപക്ഷത്തിന് പരാജയഭീതി, യുഡിഎഫും ബിജെപിയും സയാമീസ് ഇരട്ടകൾ; കടകംപള്ളി സുരേന്ദ്രൻ

Local body elections: Kadakampally Surendran on CM Pinarayi Vijayan

തിരുവനന്തപുരത്ത് കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടെന്ന ആരോപണവുമായി കടംകംപള്ളി സുരേന്ദ്രൻ. യുഡിഎഫും ബിജെപിയും സയാമീസ് ഇരട്ടകളാണ്. വിവാദങ്ങളൊന്നും ജനങ്ങളെ സ്വാധീനിക്കില്ല. അത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉയർത്തികൊണ്ടുവരുന്നതാണെന്ന് ജനങ്ങൾക്ക് വ്യക്തമായി അറിയാം. അനുഭവത്തിൻ്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ വിധിയെഴുതുന്നത്. സ്വർണക്കടത്ത് അടക്കമുള്ള അനാവശ്യ വിവാദങ്ങളിൽ എതിരാളികൾക്കുള്ള മറുപടിയാവും തെരഞ്ഞെടുപ്പ് ഫലമെന്നും കടകംപള്ളി പറഞ്ഞു. 

തിരുവനന്തപുരം കോർപറേഷനിൽ 50 സീറ്റുമായി എൽഡിഎഫ് ഭരണത്തിലെത്തും. നഗരസഭയിൽ ബിജെപിക്ക് സീറ്റ് കുറയും. വികസന പ്രവർത്തനങ്ങളായിരിക്കും തെരഞ്ഞെടുപ്പിൽ ചർച്ചയാവുക. തിരുവനന്തപുരം കോർപറേഷനിലടക്കം എല്ലായിടത്തും എൽഡിഎഫ് ഭൂരിപക്ഷം നേടും. കഴിഞ്ഞ വർഷത്തെപ്പോലെ മൃഗീയ ഭൂരിപക്ഷത്തിൽ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്നും കടകംപള്ളി പറഞ്ഞു. 

content highlights: Local body elections: Kadakampally Surendran on CM Pinarayi Vijayan