ഇന്ത്യയിൽ കൊവിഡ് വാക്സിൻ അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി തേടി ഫെെസർ. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് ഫെെസർ അപേക്ഷ നൽകി. വാക്സിൻ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാൻ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ പരീക്ഷണം നടത്തുന്ന വാക്സിനുകൾക്കാണ് സാധാരണ അനുമതി നൽകുന്നത്. ഫെെസർ ഇന്ത്യയിൽ പരീക്ഷണം നടത്തുന്നില്ല. കൂടാതെ ഫെെസർ വാക്സിൻ മെെനസ് 70 ഡിഗ്രിയിൽ സൂക്ഷിക്കണമെന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമെന്നും ചൂണ്ടികാണിക്കുന്നു.
ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 95 ശതമാനത്തോളം ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുകെയും ബഹ്റെെനും വാക്സിന് അടിയന്തര അനുമതി നൽകി നൽകിയിരുന്നു. അമേരിക്കയിൽ ദിവസത്തിനുള്ളിൽ അനുമതി ലഭിക്കുമെന്നാണ് സൂചന. ഇന്ത്യയിൽ അനുമതി ലഭിക്കുന്ന കാര്യത്തിൽ ചർച്ച തുടരുകയാണ്. ഇന്ത്യയിൽ അടുത്ത വർഷം ആദ്യത്തോടെ രണ്ടു വാക്സിന് അടിയന്തര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എയിസം ഡയറക്ടർ അറിയിച്ചു. ഐസിഎംആറിൻ്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിൻ്റെ വാക്‌സിനും ഓക്‌സ്ഫഡിൻ്റെ അസ്ട്രാസെനക വാക്‌സിനും അവസാനഘട്ട പരീക്ഷണത്തിലാണ്.
content highlights: Pfizer seeks emergency use authorization for its Covid-19 vaccine in India Advertisement