അഖിലേഷ് യാദവ് പൊലീസ് കസ്റ്റഡിയിൽ

Akhilesh Yadav, stopped from joining ‘Kisan Yatra’, detained outside his Lucknow house

ഉത്തർപ്രദേശിൽ കർഷക സമരത്തിൽ പങ്കെടുക്കാനെത്തിയ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഖ്നൌവിൽ തൻ്റെ വസതിക്ക് മുൻപിൽ നടന്ന ധർണയിൽ പങ്കെടുക്കുന്നതിനിടെയാണ് അഖിലേഷ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.  കനൗജിലേക്കുള്ള മാർച്ചിൽ പങ്കെടുക്കാൻ പോകുന്ന അവസരത്തിലായിരുന്നു പൊലീസ് നടപടി. 

പൊലീസ് തങ്ങളെ ജയിലിലടച്ചാലും കനൗജിലേക്കുള്ള മാർച്ചിൽ സമാജ് വാദി പ്രവർത്തകർ പങ്കെടുത്തിരിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു. പൊലീസിന് വേണമെങ്കിൽ ഞങ്ങളുടെ പ്രവർത്തകരെ ജയിലിലിടാം. അവർക്ക് ഞങ്ങളുടെ വാഹനം തടയാം. പക്ഷേ മാർച്ച് ഞങ്ങൾ നടത്തിയിരിക്കുമെന്നായിരുന്നു കസ്റ്റഡിയിലാകുന്നതിന് മുൻപ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. 

കർഷകർക്കൊപ്പം മാർച്ചിൽ പങ്കെടുക്കുന്നത് പൊലീസ് തടഞ്ഞതോടെയാണ് അഖിലേഷ് യാദവ് വീടിന് മുൻപിലായി കർഷകർ നടത്തുന്ന ധർണയിൽ ഇരുന്ന് പ്രതിഷേധിച്ചത്.  

content highlights: Akhilesh Yadav, stopped from joining ‘Kisan Yatra’, detained outside his Lucknow house