ബാബരി മസ്ജിദിനെപ്പറ്റി കവിത അപ്ലോഡ് ചെയ്തതിന് മാധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ സലിൽ തൃപാഠിയുടെ അക്കൗണ്ട് സസ്പെൻസ് ചെയ്തു. തൻ്റെ അമ്മയ്ക്ക് വേണ്ടി എഴുതിയ ബാബരി മസ്ജിദിനെക്കുറിച്ചും ഗുജറാത്തിനെക്കുറിച്ചുമുള്ള കവിതയാണ് സലിൽ ട്വിറ്ററിൽ അപ്ലോഡ് ചെയ്തത്.
ബാബരി മസ്ജിദ് തകർത്തതിൻ്റെ ഇരുപത്തിയെട്ടാം വാർഷിക ദിനമായ ഡിസംബർ ആറിനാണ് അദ്ദേഹം കവിത അപ്ലോഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിൻ്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തത്.
2009ൽ സലിൽ തൃപാഠി പബ്ലിഷ് ചെയ്ത offence: The Hindu Case എന്ന പുസ്തകത്തിലെ My Mother’s Fault എന്ന കവിത ചൊല്ലുന്ന വീഡിയോയാണ് അദ്ദേഹം ട്വിറ്ററിൽ അപ്ലോഡ് ചെയ്തത്. ഇത് വിദ്വേഷം ഉളവാക്കുന്നുവെന്ന് രേഖപ്പെടുത്തിയാണ് അക്കൗണ്ട് നീക്കം ചെയ്തത്.
content highlights: The Poem For His Mother That Got Salil Tripathi Suspended From Twitter