‘പോളിസി ഓൺ സ്കൂൾ ബാഗ് 2020’ പ്രഖ്യാപിച്ചു; സ്കൂൾ ബാഗുകളുടെ ഭാരം പരമാവധി അഞ്ച് കിലോ, രണ്ടാം ക്ലാസുവരെ ഗൃഹപാഠം പാടില്ല

Education Minister suggests no homework up to class 2, regularly weighing school bags

പോളിസി ഓൺ സ്കൂൾ ബാഗ് 2020 പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ ബാഗുകളുടെ ഭാരം പരമാവധി അഞ്ച് കിലോയിൽ താഴെയായി നിജപ്പെടുത്താനാണ് തീരുമാനം. കുട്ടികളുടെ ഭാരത്തിൻ്റെ പത്തിലൊന്നു മാത്രമെ പുസ്തകവും ഭക്ഷണവും അടങ്ങിയ ബാഗിന് ഉണ്ടാകു എന്നാണ് നിർദേശം. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികളുടെ ബാഗിൻ്റെ പരമാവധി ഭാരം 2.5 കിലോയാണ്. ആറ്-ഏഴ് ക്ലാസുകളിലെ കുട്ടികൾക്ക് പരമാവധി ഭാരം 4 കിലോയാണ്. എട്ട് മുതൽ പത്ത് വരെ ക്ലാസുകളിലെ സ്കൂൾ ബാഗിന് 4.5 കിലോ വരെ ആകാവു. 10 മുതൽ 12 വരെ ക്സാസുകളിലെ സ്കൂൾ ബാഗിൻ്റെ പരമാവധി ഭാരം അഞ്ച് കിലോ മാത്രമെ ആകാവു. 

ഗൃഹപാഠത്തിനും പരിധി ഏർപ്പെടുത്താനാണ് പുതിയ നയം ലക്ഷ്യമിടുന്നത്. ഗൃഹപാഠം പരമാവധി ഒഴിവാക്കാനാണ് നിർദേശം. രണ്ടാം ക്സാസ് വരെ കുട്ടികൾക്ക് ഗൃഹപാഠം പൂർണമായും ഒഴിവാക്കണം. മൂന്ന് മുതൽ ആറുവരെ ക്സാസുകൾക്ക് ആഴ്ചയിൽ രണ്ട് മണിക്കൂർ ഗൃഹപാഠം മാത്രമെ നൽകാവു. ആറുമുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ ദിവസേന ഒരു മണിക്കൂർ ഗൃഹപാഠം. 10 മുതൽ 12 വരെ ക്സാസുകാർക്ക് ദിവസേന രണ്ട് മണിക്കൂറിനുള്ള ഗൃഹപാഠമെ നൽകാവു. സ്കൂളുകളിൽ ലോക്കർ സ്ഥാപിക്കാനും ഡിജിറ്റൽ ഭാരമളക്കൽ ഉപകരണം സ്ഥാപിക്കാനും നയത്തിൽ നിർദേശിക്കുന്നുണ്ട്.  

content highlights: Education Minister suggests no homework up to class 2, regularly weighing school bags