കോഴിക്കോട്: വീട് നിര്‍മ്മാണത്തില്‍ അപാകത ചൂണ്ടികാട്ടി കെ എം ഷാജി എംഎല്‍എയുടെ ഭാര്യ ആശ ഷാജിക്ക് നോട്ടീസ്. ഈ മാസം 17 ന് ആശ ഹാജരാകണമെന്ന് കാണിച്ചാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ ആശ ഷാജിക്ക് നോട്ടീസ് അയച്ചത്.
മുന്‍സിപ്പല്‍ നിയമം 406 പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വേങ്ങേരി വില്ലേജില്‍ ഭൂമി കയ്യേറ്റം കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. കോര്‍പ്പറേഷന്‍ സര്‍വ്വേ നടത്തുന്നതിനിടയിലാണ് കയ്യേറ്റം കണ്ടെത്തിയത്. ഭൂമി വാങ്ങിയിരിക്കുന്ത് ആശയുടെ പേരിലായതിനാലാണ് ആശക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കെ എം ഷാജി കോഴിക്കോട്ടെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എംഎല്‍എ എംകെ മുനീറിന്റെ ഭാര്യ നഫീസയില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് മൊഴിയെടുത്തിരുന്നു. ഭൂമി വാങ്ങിയത് കെ എം ആശ, നഫീസ എന്നിവരുടെ പേരിലാണെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം. കെ എം ഷാജിയെ ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.
Content Highlight: K M Shaji MLA’s wife Asha Shaji gets notice from Kozhikode Corporation