മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്യൂ.സി.സി) റെഫ്യൂസ് ദി അബ്യൂസ് കാമ്പയിന് പിന്തുണ അറിയിച്ച് നടി ഭാവന. സെെബർ അതിക്രമങ്ങൾ വർധിച്ചുവരുന്നതിൻ്റെ പശ്ചാത്തലത്തിൽ സെെബർ ഇടം, ഞങ്ങളുടെ ഇടം എന്ന ലക്ഷ്യത്തെ മുൻനിർത്തി WCC ആരംഭിച്ച കാമ്പയിനാണ് റെഫ്യൂസ് ദി അബ്യൂസ്. സെെബർ അബ്യൂസുകൾ നടത്തുന്നവരുടെ ചിന്താഗതി എന്തുതന്നെയാണെങ്കിലും നല്ലതല്ലെന്ന് WCCയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച വിഡിയോയിൽ ഭാവന പറഞ്ഞു. കാമ്പയിൻ്റെ ഭാഗമായി നന്ദി അറിയിച്ചുകൊണ്ടാണ് WCC വിഡിയോ ഷെയർ ചെയ്തത്. അവസാനത്തെ വിഡിയോയായി താങ്കളുടെ ശബ്ദം ഷെയർ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പോസ്റ്റിൽ പറയുന്നു.
ഭാവനയുടെ വാക്കുകൾ
‘സോഷ്യല്‍ മീഡിയയില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയുക അല്ലെങ്കില്‍ ഒരു കമൻ്റ് എഴുതുക, സ്ത്രീകള്‍ക്കെതിരെയാണ് ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ അബ്യൂസ് കൂടുതലും കണ്ട് വരുന്നത്.
ഞാന്‍ എന്ത് വേണമെങ്കിലും പറയും എന്നെ ആരും കണ്ട് പിടിക്കില്ല എന്നുള്ളതാണോ അതോ ഞാനിങ്ങനെ പറയുന്നത് വഴി കുറച്ച് ശ്രദ്ധ കിട്ടട്ടെ എന്നുള്ളതാണോ ഇത്തരത്തിലുള്ള ആളുകളുടെ ചിന്താഗതി എന്നറിയില്ല. എന്തുതന്നെയാണെങ്കിലും അത് നല്ലതല്ല. പരസ്പരം ദയകാണിക്കൂ, റെഫ്യൂസ് ദി അബ്യൂസ്’
content highlights: Actress Bhavana in Refuse The Abuse Campaign