മേഘാലയ മുഖ്യമന്ത്രിക്ക് കൊവിഡ് 

മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സംഗ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച കാര്യം മുഖ്യമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിൽ രോഗലക്ഷണങ്ങളോടെ വീട്ടിൽ ഐസോലേഷനിൽ കഴിയുകയാണെന്നും കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അറിയിച്ചു. ആവശ്യമെങ്കിൽ പരിശോധനയ്ക്ക് വിധേയമാകണമെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി. 

നേരത്തെ മേഖാലയ ആരോഗ്യമന്ത്രി എ. എൽ. ഹെക്കിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് രോഗം ഭേദമാവുകയും ചെയ്തിരുന്നു. നഗരകാര്യ മന്ത്രി സ്നിയഭാലംഗ് ധാറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മേഘാലയയിൽ ഇതുവരെ 12,586 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 123 പേർ ഇതുവരെ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 11,883 പേർക്ക് രോഗം ഭേദമായി. 

content highlights: Meghalaya CM Conrad K Sangma Tests Positive for Covid-19, Under Home Isolation