കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കിയില്ലെങ്കിൽ രാജി വെക്കും; ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൌട്ടാല

Farm law protests: Haryana deputy CM says he will resign if MSP is discontinued

കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പ് നൽകിയില്ലെങ്കിൽ രാജി വെക്കുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൌട്ടാല. താൻ അധികാരത്തിൽ ഇരിക്കുന്നിടത്തോളം കാലം കർഷകർക്ക് മിനിമം താങ്ങുവില നൽകുന്നതിന് പ്രവർകത്തിക്കുമെന്നും വാഗ്ദാനം നിറവേറ്റാൻ കഴിയാത്ത ദിവസം മന്ത്രി സ്ഥാനം രാജിവെക്കുമെന്നും ദുഷ്യന്ത് ചൌട്ടാല പറഞ്ഞു.

ജനായക് ജനതാ പാർട്ടി നേതാവാണ് ദുഷ്യന്ത് ചൌട്ടാല. കേന്ദ്ര സർക്കാരിന്റെ അനുനയ നീക്കങ്ങൾ തള്ളി കർഷകർ സമരത്തിൽ ഉറച്ചു നിൽക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ദുഷ്യന്ത് ചൌട്ടാലയുടെ പ്രഖ്യാപനം. താങ്ങുവില സമ്പ്രദായം റദ്ദാക്കില്ലെന്ന കേന്ദ്രത്തിന്റെ രേഖാ മൂലമുള്ള ഉറപ്പ് കർഷകർ നിരസിക്കുകയും വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപെടുകയും ചെയ്തിരുന്നു.

മിനിമം താങ്ങുവില കർഷകർക്ക് ഉറപ്പാക്കണമെന്ന് പാർട്ടിയുടെ ദേശീയ പ്രസിഡന്റ് ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു.ജെജെപി ബിജെപിയുമായി ചേർന്നാണ് ഹരിയാനയിൽ സർക്കാർ രൂപീകരിച്ചിരിക്കുന്നത്.

Content Highlights; Farm law protests: Haryana deputy CM says he will resign if MSP is discontinued