വളർത്തുനായയെ കെട്ടിവലിച്ച സംഭവം; മനേക ഗാന്ധി ഇടപെട്ടു, കർശന നടപടി എടുക്കണമെന്നും നിർദേശം

Pet Dog Tied to Car, Dragged Down Road: Maneka Gandhi demands stern action

വളർത്തുനായയെ ഉപേക്ഷിക്കാനായി കാറിന് പിറകിൽ കെട്ടിവലിച്ച സംഭവത്തിൽ ബിജെപി നേതാവും എംപിയുമായ മനേക ഗാന്ധി വിവരങ്ങൾ തേടി. ഡിജിപിയേയും ആലുവ റൂറൽ എസ്പിയെയും ഫോണിൽ വിളിച്ചാണ് വിവരങ്ങൾ തേടിയത്. പ്രതിക്കെതിരെ കർശന നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് സ്വീകരിച്ച നടപടികളെ മനേക ഗാന്ധി അഭിനന്ദിക്കുകയും ചെയ്തു. 

കഴിഞ്ഞ ദിവസമാണ് എറണാകുളം അത്താണി ഭാഗത്ത് ഓടുന്ന കാറിൽ നായയെ കെട്ടിവലിച്ച സംഭവം ഉണ്ടാകുന്നത്. കാറിൻ്റെ പിന്നാലെ ബെെക്കിൽ സഞ്ചരിക്കുകയായിരുന്ന നെടുമ്പാശേരി സ്വദേശി അഖിലാണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. റോഡിലൂടെ വലിച്ചിഴച്ചതിലൂടെ നായയുടെ ശരീരം മുഴുവൻ മുറിഞ്ഞിരുന്നു. സംഭവത്തിൽ കാർ ഡ്രെെവർ കുത്തുകര ചാലാക്ക സ്വദേശി യൂസഫിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇയാളുടെ ലെെസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിക്രൂരമായ പീഡനത്തിനിരയായ പരിക്കേറ്റ നായ ഇപ്പോൾ ആനിമൽ വെൽഫെയർ ഓർഗനെെസേഷൻ്റെ സംരക്ഷണയിലാണ്.  

content highlights: Pet Dog Tied to Car, Dragged Down Road: Maneka Gandhi demands stern action