തൃശൂര്‍: ഔദ്യോഗിക സമയത്തിന് മുമ്പ് മന്ത്രി എ സി മൊയ്ദീന്‍ വോട്ട് ചെയ്ത സംഭവത്തില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി തൃശൂര്‍ ജില്ലാ കളക്ടര്‍. സംഭവത്തില്‍ മന്ത്രിക്ക് കളക്ടര്‍ നല്‍കിയ ക്ലീന്‍ ചിറ്റ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അംഗീകരിക്കാനാണ് സാധ്യത. വിഷയത്തില്‍ ഇനി തുടര്‍ നടപടികളുണ്ടാവാന്‍ സാധ്യതയില്ല. കോണ്‍ഗ്രസിന്റെ പരാതിയാലിരുന്നു നടപടി.
പ്രിസൈഡിങ് ഓഫീസറുടെ വാച്ചില്‍ 7 മണിയായപ്പോഴാണ് വോട്ടെടുപ്പ് ആരംഭിച്ചതെന്നാണ് കളക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ ചട്ടലംഘനമൊന്നുമില്ലെന്ന നിലപാടിലാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസില്‍ നിന്നുയരുന്നത്. മന്ത്രിയെ രക്ഷിക്കാന്‍ കളക്ടര്‍ കള്ളം പറയുകയാണൈന്നും കളക്ടറെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് നീക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു.
രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കണമെന്നിരിക്കെ തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകര ബൂത്തിലെത്തി രാവിലെ 6.55 നാണ് മന്ത്രി എ സി മൊയ്ദീന്‍ വോട്ട് ചെയ്തത്. ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടികാട്ടി അനില്‍ അക്കര എം എല്‍എ, ടി എന്‍ പ്രതാപന്‍, തൃശൂര്‍ ഡിസിസി പ്രസിഡന്റ് എം പി വിന്‍സന്റ് എന്നിവരാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
Content Highlight: The Chief Electoral Officer approves the District Collector’s report on Minister AC Moideen caste vote before official time


