കൃഷി ശാസ്ത്രജ്ഞനായ ആർ. ഹേലി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൃഷിവകുപ്പ് മുൻ ഡയറക്ടറും ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ആദ്യത്തെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫിസറുമായിരുന്ന ഇദ്ദേഹമാണ് മലയാളത്തിൽ ഫാം ജേർണലിസത്തിന് തുടക്കമിട്ടത്. കാർഷിക വിഷയങ്ങൾ പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യ കൃഷിമാസികയായിരുന്ന ‘കേരള കർഷകൻ’ മാസികയുടെ ചുമതല നിർവഹിച്ചിരുന്നത് ഹേലിയായിരുന്നു.
ആകാശവാണിയിലെ വയലും വീടും, ദൂരദർശനിലെ നാട്ടിൻപുറം എന്നി പരിപാടികൾ കൊണ്ടുവന്നത് ഇദ്ദേഹമാണ്. കാർഷിക സംബന്ധമായ ലേഖനങ്ങൾ നിരവധി ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതിയിട്ടുണ്ട്. ട്രേഡ് യൂണിയൻ നേതാവും എംഎൽഎയുമായിരുന്ന ആർ. പ്രകാശം, കേരള നിയമസഭാ സെക്രട്ടറിയായിരുന്ന ഡോ: ആർ. പ്രസന്നൻ എന്നിവർ ഹേലിയുടെ സഹോദരന്മാരാണ്.
content highlights: Agricultural Scientist R Heli passed away