ടിആർപി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവി സിഇഒ അറസ്റ്റിൽ

republic t v CEO arrested

ടിആർപി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവി സിഇഒ യെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. സിഇഒ വികാസ് കഞ്ചൻധാനിയെയാണ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചതിന് പിന്നാലെയാണ് കഞ്ചൻധാനിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.

റിപ്പബ്ലിക് ടിവി മേധാവിയടക്കം 12 പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിപ്പബ്ലിക് ടിവി, ബോക്സ് സിനിമ, ഫക്ത് മറാത്ത എന്നീ ചാനലുകൾ തട്ടിപ്പിലൂടെ റേറ്റിംഗ് പെരുപ്പിച്ച് കാണിച്ചുവെന്നായിരുന്നു മുംബൈ പോലീസിന്റെ കണ്ടെത്തൽ.

Content Highlights; republic t v CEO arrested