വിദ്യാർത്ഥിയുടെ അഡ്മിഷൻ കാർഡിൽ അമ്മയായി സണ്ണി ലിയോണും, അച്ഛനായി ഇമ്രാൻ ഹാഷ്മിയും; പ്രതികരിച്ച് സണ്ണി

Sunny Leone's Epic Reaction to Bihar Student Naming Her and Emraan Hashmi As Parents in Admit Card

ബീഹാർ സ്വദേശികളായ ഇമ്രാൻ ഹാഷ്മിയുടേയും സണ്ണി ലിയോണിന്റേയും മകൻ എന്ന് അഡ്മിഷൻ കാർഡിൽ രേഖപെടുത്തിയ വിദ്യാർത്ഥിയുടെ വാർത്ത കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. വിദ്യാർത്ഥിയുടെ മാതാപിതാക്കളുടെ സ്ഥാനത്ത് സിനിമാ താരങ്ങളായ ഇമ്രാൻ ഹാഷ്മിയുടേയും സണ്ണി ലിയോണിയുടേയും പേരുകൾ വന്നതായിരുന്നു മാധ്യമ ശ്രദ്ധ നേടിയത്. സംഭവത്തിൽ പ്രതികരിച്ച് താരങ്ങൾ തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.

‘ഈ കുട്ടികൾ മനോഹരമാണ്…ഇത് വലിയ സ്വപ്നത്തിലേക്കുള്ള വഴിയാണ്’ എന്നായിരുന്നു സണ്ണി ലിയോൺ പൊട്ടിച്ചിരിയോടെ ട്വിറ്ററിൽ കുറിച്ചത്.

“ഞാൻ സത്യം ചെയ്യുന്നു, അവൻ എന്റേതല്ലെന്ന്” എന്നും വാർത്ത റീട്വീറ്റ് ചെയ്തു കൊണ്ട് ഇമ്രാൻ ഹാഷ്മിയും ട്വിറ്ററിൽ കുറിച്ചു.

ബിഎ രണ്ടാം വർഷ വിദ്യാർത്ഥിയുടെ പ്രവേശന കാർഡിലായിരുന്നു ഇമ്രാൻ ഹാഷ്മിയും സണ്ണി ലിയേണിനെയും മാതാപിതാക്കളായി കാണിച്ചത്. വടക്കൻ ബീഹാർ പട്ടണമായ മുസാഫർപൂരിലെ താമസക്കാരായാണ് ഇരുവരേയും കാണിച്ചത്. സംഭവത്തിൽ ഭീം റാവു അംബേദ്കർ ബീഹാർ സർവകലാശാല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

‘ഞങ്ങൾ അന്വേഷണത്തിന് ഉത്തരവിട്ടു കഴിഞ്ഞു. ഈ തെറ്റിന് ഒരു പക്ഷേ വിദ്യാർത്ഥി തന്നെ ഉത്തരവാദിയാകാം. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന്’ സർവകലാശാല രജിസ്ട്രാർ രാം കൃഷ്ണ താക്കൂൃ വ്യക്തമാക്കിയിട്ടുണ്ട്. അഡ്മിഷൻ കാർഡിൽ അടിച്ചിട്ടുള്ള ആധാർ കാർഡ് നമ്പറിന്റേയും മൊബൈൽ നമ്പറിന്റേയും സഹായത്തോടെ വിദ്യാർത്ഥിയെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് യൂണിവേഴ്സിറ്റി അധികാരികൾ.

Content Highlights; Sunny Leone’s Epic Reaction to Bihar Student Naming Her and Emraan Hashmi As Parents in Admit Card