കൊവിഡ് കാലത്ത് അഭിനേത്രിയെന്ന പട്ടം ഉപേക്ഷിച്ച് നഴ്സിന്റെ വേഷമണിഞ്ഞ് സേവനത്തിനിറങ്ങിയ നടി ശിഖ മൽഹോത്രയ്ക്ക് കൊവിഡും പക്ഷാഘാതവും

actress Shikha Surendran suffered covid and stroke

കൊവിഡ് കാലത്ത് നടിയെന്ന പട്ടം ഉപേക്ഷിച്ച് നഴ്സിന്റെ വേഷമണിഞ്ഞ് സേവനത്തിനായിറങ്ങിയ നടി ശിഖ മൽഹോത്രക്ക് പക്ഷാഘാതമെന്ന് റിപ്പോർട്ട്. ആരോഗ്യ പ്രവർത്തകയായി ജോലി ചെയ്യുന്നതിനിടെ ശിഖയ്ക്ക് കൊവിഡ് ബാധിച്ചിരുന്നു. ഒരു മാസത്തിന് ശേഷം കൊവിഡ് മുക്തി നേടിയെങ്കിലും പക്ഷാഘാതം വന്ന് കിടപ്പിലാണിപ്പോൾ. മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു നടി സേവനത്തിനായി ഇറങ്ങിയത്. 

ഡൽഹി വർധമാൻ മഹാവീർ മെഡിക്കൽ കോളേജിൽ നിന്നും നഴ്സിങ്ങ് ബിരുദം നേടിയ ശിഖ മൽഹോത്ര അഭിനയ രംഗത്തേക്കിറങ്ങുകയായിരുന്നു. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തന്റെ സഹജീവികളെ സേവിക്കുന്നതിനായി താരം സ്വയം സന്നദ്ധയാവുകയായിരുന്നു. കൊവിഡ് ബാധിച്ച വിവരം ശിഖ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. കൊവിഡ് ബാധിച്ചതിൽ വിഷമമില്ലെന്നും ഉടൻ രോഗമുക്തി നേടി തിരികെ വരുമെന്നും താരം കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പക്ഷാഘാതം വന്നത്.

മുംബൈയിലെ കൂപ്പർ ആശുപത്രിയിൽ ചികിത്സയിലാണ് താരം ഇപ്പോൾ. ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ അഞ്ച് വർഷം നഴ്സായി ജോലി ചെയ്തിരുന്നു. സജ്ഞയ് മിശ്രയുടെ കാഞ്ച്ലി ലൈഫ് ഇൻ സ്ലൌ എന്ന സിനിമയിൽ പ്രധാന വേഷത്തിൽ ശിഖ അഭിനയിച്ചിരുന്നു. കൂടാതെ ഷാരൂഖ് ഖാൻ നായകനായ ഫാൻ, തപ്സി തന്നു ചിത്രം റണ്ണിങ് ശാദി എന്ന ചിത്രത്തിലും താരം വേഷമിട്ടിരുന്നു.   

Content Highlights; actress Shikha Surendran suffered covid and stroke