ശൂദ്രരെ ശൂദ്രരെന്ന് വിളിച്ചാൽ അവർക്ക് മോശമായി തോന്നുന്നു, കാരണം അവർക്ക് അറിവില്ല; ജാത്യാധിക്ഷേപവുമായി പ്രഗ്യ സിങ്

വിവാദ പ്രസ്താവനയുമായി ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂർ രംഗത്ത്. ക്ഷത്രിയരെന്ന് വിളിച്ചാൽ ക്ഷത്രിയർക്ക് മോശമായി തോന്നാറില്ല. ബ്രാഹ്മണരെന്ന് വിളിച്ചാൽ ബ്രാഹ്മണർക്കും മോശമായി തോന്നാറില്ല. എന്നാൽ ശൂദ്രരെന്ന് വിളിച്ചാൽ അവർക്ക് മോശമായി തോന്നുന്നു. ഇതിന് കാരണം അവർക്ക് ഒന്നും അറിയില്ലാതുകൊണ്ടാണ്. പ്രഗ്യ പറഞ്ഞു. 

അതേസമയം ബിജെപി അദ്ധ്യക്ഷൻ ജെ. പി. നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായതിൽ മമത നടത്തിയ പ്രതികരണത്തിനെതിരെയും പ്രഗ്യ സിങ് സംസാരിച്ചു. ഇത് ഇന്ത്യയാണ്. പാക്കിസ്താൻ അല്ലെന്ന് അവർ മനസിലാക്കണം. ഭരണം അവസാനിക്കാൻ പോകുന്നുവെന്ന നിരാശയിലാണ് അവർ. നിയമസഭ തെരഞ്ഞെടുപ്പിൽ അവർക്ക് തക്ക മറുപടി ലഭിക്കും. ബിജെപി മികച്ച വിജയം നേടും. അവിടെ ഹിന്ദുസ്വരാജ് നിലവിൽ വരികയും ചെയ്യും. പ്രഗ്യ പറഞ്ഞു.

 content highlights: “Because Shudras Don’t Understand”: BJP MP Pragya Thakur’s Shocker