തൃശൂർ രൂപതയിൽ ഫ്രാങ്കോ മുളയ്ക്കലിൻ്റെ ചിത്രം വെച്ച് കലണ്ടർ; പ്രതിഷേധം അറിയിച്ച് വിശ്വാസികൾ

Believers Marked Strong Protest Against Including Franco Mulakkal's Photo in Calendar

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ഫ്രാങ്കോ മുളക്കലിൻ്റെ ചിത്രം ഉൾപ്പെടുത്തി കലണ്ടർ പുറത്തിറക്കി തൃശൂർ രൂപത. തുടർന്ന് കോട്ടയം കുറവിലങ്ങാട് പള്ളിക്ക് മുന്നിൽ വിശ്വാസികൾ കലണ്ടർ കത്തിച്ച് പ്രതിഷേധിച്ചു. ഫ്രാങ്കോയുടെ ജന്മദിനം അടയാളപ്പെടുത്തുന്നതിനുവേണ്ടിയാണ് 2021 വർഷത്തെ കലണ്ടറിൽ രൂപത ബിഷപ്പിൻ്റെ ചിത്രവും ഉൾപ്പെടുത്തിയത്. ബലാത്സംഗ കേസിൽ അറസ്റ്റിലായ വ്യക്തിയെ സഭ സംരക്ഷിക്കുകയും വെള്ളപൂശുകയും ചെയ്യുന്നുവെന്നാണ് വിശ്വാസികളുടെ ആരോപണം. 

കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ബിഷപ്പ് ഫ്രാങ്കോയുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നു. കന്യാസ്ത്രി പീഡകനായ ഫ്രാങ്കോയുടെ ചിത്രം വെച്ചാണ് അന്ന് കലണ്ടർ ഇറക്കിയത്. അന്നും കത്തോലിക്ക വിമോചന സമിതി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കത്തോലിക്ക സഭയെ അപമാനിക്കലാണ് ഇതെന്നും സഭാനേതൃത്വം ഇത്തരം നടപടികൾ സ്വീകരിച്ചാൽ ശക്തമായി പ്രതിഷേധിക്കുമെന്നും വിശ്വാസികൾ അന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ വർഷവും ഫ്രാങ്കോയുടെ ചിത്രം ഉൾപ്പെടുന്ന കലണ്ടർ പുറത്തിറക്കിയിരിക്കുകയാണ്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ തടവിൽ കഴിഞ്ഞ വ്യക്തിയാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. 

content highlights: Believers Marked Strong Protest Against Including Franco Mulakkal’s Photo in Calendar