കോഴിക്കോട് നാദാപുരത്ത് വോട്ടെടുപ്പിനിടെ സംഘർഷം; നിരവധി പേർക്ക് പരിക്ക്

clash during polling in nadhapuram

കോഴിക്കോട് നാദാപുരം ചിയ്യൂരിൽ വോട്ടെടുപ്പിനിടെ പോളിംങ് ബൂത്തിന് മുന്നിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. പോലീസും പാർട്ടി പ്രവർത്തകരും തമ്മിലായിരുന്നു ഉച്ചയ്ക്ക് സംഘർഷം നടന്നത്. ഇതേ തുടർന്ന് പോളിംങിന് അൽപ സമയം തടസ്സം അനുഭവപെട്ടിരുന്നു. കൂട്ടം കൂടി നിന്നവരെ ഒഴിപ്പിക്കാൻ പോലീസ് ശ്രമിച്ചപ്പോൾ പോലീസിന് നേരെ കയ്യേറ്റമുണ്ടാവുകയായിരുന്നു.

കല്ലേറിൽ പോലീസ് ജീപ്പുകളുടെ ചില്ലുകൾ തകർന്നു. ഇതേ തുടർന്ന് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. എസ്ഐ ഉൾപെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ടാലറിയുന്ന 50 യുഡിഎഫ് പ്രവർത്തകർക്കെതിരെ വധ ശ്രമത്തിനും പൊതു മുതൽ നശിപ്പിച്ചതിനും പോലീസ് കേസെടുത്തു.

Content Highlights; clash during polling in nadhapuram