നടിയെ ആക്രമിച്ച കേസിൽ ജഡ്ജിയെ മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സർക്കാരിൻ്റെ ആവശ്യം സുപ്രീം കോടതി തള്ളി. ജഡ്ജിക്കെതിരെ അനാവശ്യ വാദങ്ങളാണ് സംസ്ഥാന സർക്കാർ ഉന്നയിക്കുന്നതെന്നും ഇത് ജഡ്ജിയുടെ മനോവികാരം തകർക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

ജസ്റ്റിസ് എ.എം ഖാൻവിൽക്കറിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വാദം കേട്ടത്. വിചാരണ കോടതി ജഡ്ജിയിൽ നിന്നും അഭിഭാഷകരിൽ നിന്നും ഇരയെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീം കോടതിയെ സമർപ്പിച്ചത്. എന്നാൽ കേടതി ഇത് മുഖവിലയ്ക്കെടുത്തില്ല.  

വലിയ തോതിലുള്ള മാധ്യമ ശ്രദ്ധ ലഭിച്ച കേസായതിനാൽ ജഡ്ജിക്ക് അതുമായി ബന്ധപ്പെട്ട് സമ്മർദ്ദങ്ങൾ ഉണ്ടായിരിക്കാമെന്നും എന്നാൽ സംസ്ഥാന സർക്കാരിൻ്റെ ഇത്തരം പരാമർശങ്ങൾ കോടതിക്കെതിരെയോ ജഡ്ജിക്കെതിരെയോ ഉണ്ടാവാൻ പാടില്ലാത്തതാണെന്നും സുപ്രീം കോടതി പറഞ്ഞു. അതേസമയം പബ്ലിക്ക് പ്രോസിക്യൂട്ടർ രാജിവെച്ച സാഹചര്യത്തിൽ പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാരിന് സുപ്രീം കോടതി സമയം അനുവദിച്ചിട്ടുണ്ട്. 

content highlights: Actress molestation case: state government’s plea was rejected by the Supreme Court