തമിഴ്നാട്ടിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് നടനും മക്കൾ നീതി മയ്യം സ്ഥാപക നേതാവുമായ കമൽ ഹാസൽ. തന്റെ നിയോജക മണ്ഡലം ഏതെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്നും കമൽ വ്യക്തമാക്കി. മക്കൾ നീതി മയ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടു കൊണ്ടായിരുന്നു കമൽ ഹാസന്റെ പ്രഖ്യാപനം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കമൽ ഹാസന്റെ പാർട്ടി മത്സര രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും കമൽ മത്സരിച്ചിരുന്നില്ല. രജനീകാന്തുമായി ചേർന്ന് പ്രവർത്തിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും സഖ്യകാര്യത്തിൽ ജനുവരിയിൽ പ്രഖ്യാപനം ഉണ്ടായേക്കുന്നും അദ്ദേഹം അറിയിച്ചു. ‘രജനി എന്റെ എതിരാളിയല്ല. തങ്ങളെ തമ്മിലടിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. ഞങ്ങൾ ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നവരാണെന്നും’ കമൽ പറഞ്ഞു. കൂടാതെ അഴിമതിയെ ഉത്മൂലനം ചെയ്യുക എന്നതാണ് മക്കൾ നീതി മയ്യത്തിന്റെ ലക്ഷ്യമെന്നും കമൽ കൂട്ടിച്ചേർത്തു.
Content Highlights; Kamala Hassan contesting next assembly election 2021