പാചക വാതക വില എണ്ണകമ്പനികൾ വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 50 രൂപ വർധിച്ച് 701 രൂപയായി. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകൾക്ക് 37 രൂപ വർധിച്ച് 1330 രൂപയായി. പുതുക്കിയ വില ഇന്നുമുതൽ നിലവിൽ വന്നു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വില വർധിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ചയും പാചക വാതകത്തിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 100 രൂപയാണ് പാചക വാതകത്തിന് ഡിസംബറിൽ മാത്രം വർധിച്ചത്.
പാചക വാതക വില വർധനവിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് വീണ്ടും വിലവർധനവ് ഉണ്ടായിരിക്കുന്നത്. പാചക വാതകത്തിന് പുറമെ പെട്രോൾ ഡീസൽ വിലയിലും വൻ വർധനയാണ് കഴിഞ്ഞ ആഴ്ചകളിൽ രേഖപ്പെടുത്തിയത്. ബിഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ കേന്ദ്രം പെട്രോളിൻ്റേയും ഡീസലിൻ്റേയും വില വർധിപ്പിക്കുകയാണെന്ന് കാണിച്ച് നിരവധി പ്രതിഷേധങ്ങളും ഉയർന്നിരുന്നു.
content highlights: LPG Cylinder Price hike twice in one month