തമിഴിലെ പ്രശ്സ്ത ടെലിവിഷൻ അവതാരകയും താരവുമായിരുന്ന വി.ജെ ചിത്രയുടെ ആത്മഹത്യയുമായി ബന്ധപെട്ട കേസിൽ ഭർത്താവ് ഹേമന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിത്രയുടെ മരണത്തിൽ ഹേമന്ദിനെ സംശയമുണ്ടെന്ന് അമ്മ ആരോപിച്ചിരുന്നു. ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്.
ചിത്ര അവതരിപ്പിക്കുന്ന ഷോയിലെ ചില രംഗങ്ങളെ ചൊല്ലി നടിയും ഹേമന്ദും തമ്മിൽ അഭിപ്രായ വിത്യാസം ഉണ്ടായിരുന്നതായാണ് സൂചന. ചിത്ര അവതരിപ്പിച്ച ഒരു രംഗം ഹേമന്ദിന് ഇഷ്ടപെട്ടില്ലെന്നും അതിനെ ചൊല്ലി വഴക്കുണ്ടായതായും അസിസ്റ്റന്റ് കമ്മീഷ്ണർ വ്യക്തമാക്കി. ആഗസ്റ്റിലായിരുന്നു ചിത്രയുടേയും ഹേമന്ദിന്റെയും വിവാഹ നിശ്ചയം. ജനുവരിയിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും രണ്ട് മാസം മുൻപ് വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഡിസംബർ 9 നാണ് ചെന്നെെയിലെ നസ്രത്ത് പേട്ടലിലുള്ള ഹോട്ടൽ മുറിയിൽ ചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവവുമായി ബന്ധപെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് നസ്രത്ത്പേട്ട് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights; V J Chitra husband Hemanth arrested