പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടേയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ലി രാമചന്ദ്രന്റെയും വാർഡുകളിൽ യുഡിഎഫ് തോറ്റു. രണ്ടിടങ്ങളിലും എൽഡിഎഫിന് വൻ വിജയം. തൃപ്പെരുന്തുറ പഞ്ചായത്തിലെ ചെന്നത്തലയുടെ വാർഡായ 14 ആം വാർഡിൽ എൽഡിഎഫിലെ കെ വിനുവാണ് വിജയിച്ചത്. മുല്ലപ്പള്ളിയുടെ അഴിയൂർ പഞ്ചായത്തിലെ 11 ആം വാർഡായ കല്ലാമലയിലും എൽഡിഎഫ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്. അതേസമയം കേന്ദ്രമന്ത്രി വി മുരളീധരൻ വോട്ട് ചെയ്ത ഉള്ളൂരിലും എൽഡിഎഫിനാണ് വിജയം.
433 വോട്ടിനാണ് എൽഡിഎഫ് വിജയം കൈവരിച്ചത്. നിലവിൽ യുഡിഎഫ് ഭരിക്കുന്ന വാർഡാണ് ഉള്ളൂർ. കല്ലാമലയില്‍ ആര്‍എംപി സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ യുഡിഎഫ് തീരുമാനിച്ചപ്പോള്‍ മുല്ലപ്പള്ളി ഇടപെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുകയായിരുന്നു. നാമ നിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട ദിവസം കഴിഞ്ഞാണ് ആര്‍എംപി സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ തീരുമാനിച്ചത്. വോട്ടിങ് മെഷീനില്‍ അതുകൊണ്ടുതന്നെ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയുണ്ടായിരുന്നു. വോട്ടെണ്ണിയപ്പോള്‍ ആര്‍എംപി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു.
Content Highlights; kerala local body election results 2020