യു.ഡി.എഫ്-വെൽഫെയർ പാർട്ടിക്ക് തിരിച്ചടി; കീഴാറ്റൂരിൽ വയൽക്കിളികൾക്കും പരാജയം

local poll body election results updates

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ്-വെൽഫെയർ സഖ്യത്തിന് തിരിച്ചടി. യുഡിഎഫ്-വെൽഫെയർ സ്ഥാനാർത്ഥികൾ മത്സരിച്ച മുക്കം മുനിസിപ്പാലിറ്റിയിൽ എൽഡിഎഫ് മുന്നേറുകയാണ്. 11 സീറ്റുകളിൽ എൽഡിഎഫ് മുന്നിട്ടു നിൽക്കുമ്പോൾ നാല് സീറ്റുകളിൽ മാത്രമാണ് യുഡിഎഫ്-വെൽഫെയർ പാർട്ടിക്ക് മുന്നേറാനായത്. രണ്ടു സീറ്റുകളിലായി എൻ.ഡി.എയാണ് മുന്നിട്ട് നിൽക്കുന്നത്. 

കണ്ണൂർ കീഴാറ്റൂരിൽ വയൽ കിളികൾക്ക് പരാജയം. തളിപ്പറമ്പ് കീഴാറ്റൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് എതിരെ വയൽ കിളി സ്ഥാനാർത്ഥി തോറ്റു. വനിത സംഭരണ വാർഡായ കീഴാറ്റൂരിൽ വയൽകിളി സമരത്തിലെ നേതാവ് സുരേഷ് കീഴാറ്റുരിൻ്റെ ഭാര്യ ലത സുരേഷാണ് വയൽ കിളികൾക്കായി മത്സരിച്ചിരുന്നത്.  85 ശതമാനം വോട്ടാണ് വയൽ കിളിക്കെതിരെ എൽഡിഎഫ് നേടിയത്. വയൽ കിളികൾക്ക് കോൺഗ്രസും ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.  ഇരുമുന്നണികളും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. 

content highlights: local poll body election results updates