തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫ് മൂന്നേറുന്നു. ഗ്രാമപഞ്ചായത്തുകളിൽ 324 സീറ്റുകളിൽ എൽഡിഎഫ് മുന്നേറുമ്പോൾ യുഡിഎഫ് 300 സീറ്റിലാണ് മുന്നേറുന്നത്. എൻഡിഎ 26 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിൽ മുന്നിട്ടു നിൽകുന്നു. ജില്ലാ പഞ്ചായത്തിൽ 10 സീറ്റുകളിൽ എൽഡിഫ് മുന്നേറുമ്പോൾ 4 സീറ്റുകളിൽ യുഡിഎഫ് മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തിൽ 58 സീറ്റുകളിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു. 87 സീറ്റുകളിലാണ് ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. 3 സീറ്റുകളിൽ എൻഡിഎയും ബ്ലോക്ക് പഞ്ചായത്തിൽ മുന്നേറുന്നുണ്ട്. 40 നഗരസഭകളിൽ എൽഡിഫും മുന്നേറുമ്പോൾ 36 സീറ്റുകളിൽ യുഡിഎഫും 4 സീറ്റുകളിൽ എൻഡിഎയും മുന്നേറുന്നു.
content highlights: local polls results updates