കോർപറേഷൻ പിടിക്കാൻ ബിജെപിയും എൽഡിഎഫും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്നു. കൊച്ചി കോർപറേഷനിൽ യുഡിഎഫിൻ്റെ മേയർ സ്ഥാനാർഥി എൻ. വേണുഗോപാൽ പരാജയപ്പെട്ടു. ഐലന്‍ഡ് നോര്‍ത്ത് വാര്‍ഡില്‍ ഒറ്റ വോട്ടിനാണ് എന്‍ഡിഎയുടെ പത്മകുമാരി ടി വിജയിച്ചത്. കോൺഗ്രസ് വോട്ടുകൾ ചോർന്നതാണ് ബിജെപിക്ക് നേട്ടമായത്. നാല് യുഡിഎഫ് വിമത സ്ഥാനാര്‍ഥികളും ഇവിടെ ജയിച്ചിട്ടുണ്ട്. അമരാവതി, എറണാകുളം സെന്‍ട്രല്‍ ഡിവിഷനിലുകളിലും ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചതായാണ് അവസാന റിപ്പോര്‍ട്ടുകള്‍.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയും സ്ഥാനം ഉറപ്പിക്കുന്നുണ്ട്. കണ്ണൂരിൽ കോർപറേഷനിൽ എൻഡിഎ അക്കൌണ്ട് തുറന്നു. പാലക്കാട്, ഷൊർണൂർ, ചെങ്ങന്നൂർ നഗരസഭകളിൽ ബിജെപിക്കാണ് ലീഡ്. അതിനിടെ, തിരുവനന്തപുരം കോർപറേഷൻ പിടിക്കാൻ ബിജെപിയും എൽഡിഎഫും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇരു മുന്നണികളും തമ്മിലുള്ള ലീഡ് നില മാറി മറിഞ്ഞപ്പോൾ ഒരു ഘട്ടത്തിൽ ബിജെപി സഖ്യം 1 സീറ്റിനു മുന്നിലെത്തി. പിന്നീട് എൽഡിഎഫ് ഭൂരിപക്ഷം ഉയർത്തി.
content highlights: local polls results updates