മകൾ നന്ദനയുടെ പിറന്നാൾ ദിനത്തിൽ ഹൃദയം നുറുങ്ങുന്ന കുറിപ്പ് പങ്കുവെച്ച് കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര. ഫേസ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവെച്ചത്. ഒരു ദിവസം ഭൂമിയില്‍ നിന്നും വേര്‍പെട്ട് മകള്‍ക്കരികില്‍ എത്തുമെന്നും അവിടെ വച്ച് മൂന്നുപേരും ഒരുമിച്ച് ചേരുമെന്നും ചിത്ര കുറിച്ചു.
‘കാലത്തിന് മുറിവുണക്കാനാകില്ല. ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല. ആ വേര്‍പാട് യഥാര്‍ഥത്തില്‍ ഞങ്ങളില്‍ എത്രത്തോളം നഷ്ടങ്ങളും വേദനയും ഉണ്ടാക്കുന്നുവെന്ന് ദൈവത്തിന് അറിയാമായിരുന്നെങ്കില്‍ ഞങ്ങളുടെ പ്രിയ നന്ദന മോള്‍ ഇപ്പോഴും ഇവിടെ ഉണ്ടാകുമായിരുന്നു’ ചിത്ര കുറിച്ചു.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002 ലായിരുന്നു ചിത്രയ്ക്കും ഭര്‍ത്താവ് വിജയ ശങ്കറിനും മകള്‍ പിറന്നത്. എന്നാല്‍ 2011 ഏപ്രില്‍ 11ന് ദുബായിയിലെ വില്ലയില്‍ നീന്തല്‍ കുളത്തില്‍ വീണ് നന്ദന മരണപ്പെടുകയായിരുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം
കാലത്തിന് മുറിവുണക്കാനാകില്ല. ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല. ആ വേര്‍പാട് യഥാര്‍ഥത്തില്‍ ഞങ്ങളില്‍ എത്രത്തോളം നഷ്ടങ്ങളും വേദനയും ഉണ്ടാക്കുന്നുവെന്ന് ദൈവത്തിന് അറിയാമായിരുന്നെങ്കില്‍ ഞങ്ങളുടെ പ്രിയ നന്ദന മോള്‍ ഇപ്പോഴും ഇവിടെ ഉണ്ടാകുമായിരുന്നു. കാലങ്ങള്‍ എത്ര കടന്ന് പോയാലും ഈ ദു:ഖം ഞങ്ങള്‍ പേറുന്നു. അത് എക്കാലത്തും ഞങ്ങളുടെ നൊമ്പരമാണ്. ആ വേദനയില്‍ കൂടി ഞങ്ങള്‍ കടന്നു പോകുന്നു. ഞങ്ങളെ രണ്ടു പേരെയും ദൈവം അങ്ങോട്ടു വിളിച്ചുകഴിയുമ്പോള്‍ ഞങ്ങള്‍ മൂന്നു പേരും വീണ്ടും ഒരുമിച്ചു ചേരും. എന്റെ പൊന്നുമോള്‍ നന്ദനയ്ക്ക് ഒത്തിരി പിറന്നാള്‍ ആശംസകള്‍’
Content Highlights; ks Chitra Facebook post about daughter