ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മൃതദേഹം സൂക്ഷിക്കണമെന്ന് അർജൻ്റീനിയൻ കോടതി. പിതൃത്വവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നതിനാലാണ് കോടതിയുടെ പുതിയ നിർദേശം. മറഡോണ തൻ്റെ പിതാവാണെന്ന് അവകാശപ്പെട്ട് 25 കാരിയായ മഗാല ഗില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മറഡോണയുടെ ഡി.എന്‍.എ സാമ്പിളുകള്‍ പരിശോധിക്കാൻ മൃതദേഹം സൂക്ഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്.
മറഡോണയക്ക് ഒരു വിവാഹത്തില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളുണ്ട്. ഡിവോഴ്സിന് ശേഷം ആറ് കുട്ടുകളുടെ കൂടി പിതൃത്വം കൂടി മറഡോണ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇതില്‍ മഗാലി ഗില്‍ ഉള്‍പ്പെട്ടില്ല. ഇതേ തുടര്‍ന്നാണ് അവര്‍ കോടതിയില്‍ പരാതിപ്പെട്ടത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തൻ്റെ അമ്മ വിളിച്ച് മറഡോണയാണ് അച്ഛനെന്ന് പറഞ്ഞുവെന്നും മഗാലി അവകാശപ്പെട്ടിരുന്നു.
നവംബര്‍ 25നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മറഡോണ അന്തരിച്ചത്. ബ്യൂണസ് ഏരിസിലെ സെമിത്തേരിയില്‍ അദ്ദേഹത്തിൻ്റെ മൃതദേഹം സംസ്കരിച്ചെങ്കിലും മരണം വിവാദമായതോടെ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമെ മൃതദേഹം സംസ്കരിക്കാന്‍ പാടുള്ളൂ എന്ന് കോടതി ഉത്തരവിടുകയായിരുന്നു. എന്നാൽ മറഡോണയുടെ ഡി.എന്‍.എ സാമ്പിളുകള്‍ ലഭ്യമാണെന്നും അതിനാല്‍ മൃതദേഹം പുറത്തെടുത്തുള്ള പരിശോധന ആവശ്യമില്ലെന്നും മറഡോണയുടെ അഭിഭാഷകന് ആവശ്യപ്പെട്ടിട്ടുണ്ട്.
content highlights: Maradona’s body ‘must be conserved’ for the DNA test, judge rules