വാക്സിനെടുത്താൽ ആളുകൾ മുതലകളായി മാറിയേക്കാം; വിവാദ പരാമർശവുമായി ബ്രസീൽ പ്രസിഡൻ്റ്

COVID-19 Vaccine Can Turn People Into

കൊവിഡ് വാക്‌സിനെതിരെ വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി ബ്രസീല്‍ പ്രസിഡൻ്റ് ജെയിര്‍ ബോല്‍സനാരോ. ഫൈസര്‍ വികസിപ്പിച്ച വാക്‌സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടാകാമെന്നും വാക്‌സിനെടുത്താല്‍ നിങ്ങള്‍ മുതലയായി മാറുമെന്നുമാണ് കഴിഞ്ഞ ദിവസം ബോല്‍സനാരോ പറഞ്ഞത്. 

പാര്‍ശ്വഫലങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളല്ല എന്ന് ഫൈസറിന്റെ കരാറില്‍ വളരെ കൃത്യമായി പറയുന്നുണ്ട്. അതായത് നിങ്ങള്‍ ഒരു മുതലയായി മാറിയാലും അത് നിങ്ങളുടെ ഉത്തരവാദിത്തം മാത്രമാണ്. വാക്‌സിനെടുത്ത ശേഷം നിങ്ങള്‍ ഒരു അതിമാനുഷികനായാലോ, സ്ത്രീകള്‍ക്ക് താടി മുളക്കാന്‍ തുടങ്ങിയാലോ, പുരുഷന്മാര്‍ സ്ത്രീശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങിയാലോ ഫൈസര്‍ ഒന്നും ചെയ്യില്ലെന്നും പരിഹാരനടപടികളൊന്നും സ്വീകരിക്കില്ല. ബോല്‍സനാരോ പറഞ്ഞു.

ബ്രസീലില്‍ പ്രതിരോധ കുത്തിവെയ്പ്പ് ക്യാംപെയ്ന്‍ ആരംഭിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ പുതിയ പരാമർശം. താനൊരിക്കലും വാക്‌സിനെടുക്കില്ലെന്നും ബോല്‍സനാരോ പ്രഖ്യാപിച്ചു. വാക്‌സിന്‍ വേണമെന്ന് പറയുന്നവര്‍ക്കെല്ലാം അത് ലഭിക്കും. പക്ഷേ ഞാന്‍ കുത്തിവെയ്പ്പ് സ്വീകരിക്കില്ല. ഞാന്‍ തെറ്റായ മാതൃക നല്‍കുകയാണെന്ന് ചിലര്‍ പറയുന്നുണ്ട്. പക്ഷെ ആ വിഡ്ഢികളോട് എനിക്ക് ഒന്നേ പറയാനുള്ളു, എനിക്ക് വൈറസ് വന്നുപോയതാണ്. അപ്പോള്‍ എന്റെ ശരീരത്തില്‍ ആന്റിബോഡി ഉണ്ടല്ലോ, പിന്നെ എന്തിനാണ് ഞാന്‍ വാക്‌സിനെടുക്കുന്നത്. ബോല്‍സനാരോ പറഞ്ഞു.

content highlights: COVID-19 Vaccine Can Turn People Into “Crocodiles”: Brazilian President