കൊവിഡിന് പിന്നാലെ കോഴിക്കോട് ഷിഗല്ല രോഗം വ്യാപിക്കുന്നു. നാല് പേർക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. കൂടാതെ മുണ്ടിക്കൽത്താഴെ, ചെലവൂർ മേഖലയിൽ 25 പേർക്ക് കൂടി രോഗ ലക്ഷണം കണ്ടതായി റിപ്പോർട്ടുണ്ട്. ഇതേ തുടർന്ന് പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് ഷിഗല്ല രോഗം പടരുന്നത്. രോഗബാധിതരുടെ സമ്പർക്കം വഴിയും രോഗം പകരാം. കടുത്ത പനി, മനം പുരട്ടൽ, വയറുവേദന, ഛർദ്ദിൽ, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. രോഗബാധിതരായാൽ ഒന്ന് മുതൽ ഏഴ് ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ പ്രകടമാകാം.
വ്യക്തി ശുചിത്വം പാലിക്കുക, കൈകൾ വൃത്തിയായി കഴുകുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, അടച്ചു വെച്ച ഭക്ഷണം ചൂടോടെ കഴിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്
Content Highlights; shigella confirmed in Kozhikode