പാവ കഥൈകൾ എന്ന ചിത്രത്തിലൂടെ മികച്ച അഭിനയം കാഴ്ചവെച്ച് ഒരിക്കൽ കൂടി രംഗത്തെത്തിയിരിക്കുകയാണ് പ്രയ താരം സായ് പല്ലവി. പാവൈ കഥകള്‍ ആന്തോളജിയിലെ വെട്രിമാരന് ചിത്രമായ ഊര് ഇരവ് എന്ന സിനിമയില്‍ ശക്തമായ കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ കഥാപാത്രത്തേക്കാൾ ശക്തമായ നിലപാടുകളുമായാണ് താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ദി ന്യൂസ് മിനുറ്റിന് നല്കിയ അഭിമുഖത്തില്‍ പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന സ്ഥാനത്തെക്കുറിച്ച് താരം വിമർശിച്ചു. ‘ഒരു സ്ത്രീ എപ്പോഴും പുരുഷന്റെ മകളോ കാമുകിയോ ഭാര്യയോ ആയിരിക്കണം, ഈ രീതി എന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു. സ്ത്രീക്ക് അവളായി നില നില്ക്കാന് ഈ സമൂഹത്തില്‍ സാധിക്കില്ലേ? എല്ലാ സ്ത്രീകള്‍ക്കും അവരുടേതായ സ്വത്വമുണ്ട്.’ സായ് പല്ലവി പറഞ്ഞു.
നെറ്റ്ഫ്ലിക്സിന് വേണ്ടി സുധ കൊങ്കാര, വിഗ്നേഷ് ശിവന്, ഗൗതം മേനോന്, വെട്രി മാരന് എന്നിവര്‍ സംവിധാനം ചെയ്ത പാവ കഥൈകള്‍ മികച്ച പ്രതികരണം നേടി മുന്നേറുമ്പോഴാണ് സായ് പല്ലവിയുടെ പ്രതികരണം. ആദിത്യ ഭാസ്കര്‍, ഭവാനി, ഹരി, പ്രകാശ് രാജ്, സായ് പല്ലവി, ശാന്തനു ഭാഗ്യരാജ്, കാളിദാസ് ജയറാം തുടങ്ങി നിരവധി പേരാണ് ആന്തോളജി ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ആര്.എസ്.വി.പി മൂവീസും ഫ്ലൈയിംഗ് യൂണികോണ്‍ എന്റര്ടൈന്മെന്റ്സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Content Highlights; actress Sai Pallavi talks about misogyny and patriarchy in the society